രോഹിത്തിന്റെ 'യേ, വോഹ്..' സംസാരശൈലി ഡികോഡ് ചെയ്യുന്ന വിധം വെളിപ്പെടുത്തി ശ്രേയസ് അയ്യർ

പലപ്പോഴും അഭിമുഖങ്ങളിലും കളിക്കിടയിലുമല്ലാം രോഹിത്തിന്റെ ഈ പ്രത്യേകശൈലിയിലുള്ള സംസാരം ശ്രദ്ധിക്കപ്പെടുകയും വാർത്തയാവുകയും ചെയ്തിട്ടുണ്ട്

dot image

രോഹിത് ശർമ ചിലപ്പോഴൊക്കെ സംസാരത്തിനിടയിൽ 'യേഹ്, വോഹ്, ഇസ്കോ, ഉസ്കോ' എന്നിങ്ങനെയുള്ള വാക്കുകൾ തുടർച്ചയായി ഉപയോഗിക്കാറുണ്ട്. പലപ്പോഴും അഭിമുഖങ്ങളിലും കളിക്കിടയിലുമല്ലാം രോഹിത്തിന്റെ ഈ പ്രത്യേകശൈലിയിലുള്ള സംസാരം ശ്രദ്ധിക്കപ്പെടുകയും വാർത്തയാവുകയും ചെയ്തിട്ടുണ്ട്. രോഹിത് ഡ്രെസ്സിംഗ് റൂമിൽ ഉപയോഗിക്കുന്ന സംസാരശൈലിയെക്കുറിച്ചും അവ സഹതാരങ്ങൾ മനസിലാക്കിയെടുക്കുന്നതിനെക്കുറിച്ചും പ്രതികരണവുമായി സഹതാരം ശ്രേയസ് അയ്യർ രംഗത്തെത്തിയത് കഴിഞ്ഞ ദിനമാണ്.

മുംബൈയിൽ നടന്ന 'സിയറ്റ് ക്രിക്കറ്റ് അവാർഡ്' പരിപാടിക്കിടെയാണ് ശ്രേയസിന്റെ പ്രതികരണം. 'രോഹിത് ശർമ്മ ചിലപ്പോഴൊക്കെ സംസാരത്തിനിടയിൽ ''യേഹ്, വോഹ്, ഇസ്കോ, ഉസ്കോ' എന്നിങ്ങനെയുള്ള വാക്കുകൾ തുടർച്ചയായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയൊന്നും ഒരിക്കലും ഇന്ത്യൻ ക്യാപ്റ്റൻ പറയുന്നത് മനസിലാകാതിരിക്കാനുള്ള കാരണമാകുന്നില്ല. രോഹിത് ശർമ്മ എന്ത് മറന്നാലും അത് പരിഹരിക്കാൻ കഴിയുന്നതാണ് ടീമിനുള്ളിലെ സൗഹൃദം. ഇന്ത്യൻ ക്യാപ്റ്റന്റെ വികാരങ്ങൾ എല്ലാവരും മനസിലാക്കുന്നു. വർഷങ്ങളായി ഇന്ത്യൻ ടീമിലെ താരങ്ങൾ ഒരുമിച്ച് കളിക്കുന്നവരാണ്. അതിനാൽ രോഹിത് ശർമ്മ ആശയവിനിമയം നടത്തുന്നതിൽ എന്തെങ്കിലും തടസമുണ്ടായാൽ ടീമിന്റെ പ്രവർത്തനങ്ങളെ അതൊന്നും ബാധിക്കില്ലെന്നും ശ്രേയസ് അയ്യർ വ്യക്തമാക്കി.

സഹതാരത്തിന്റെ വാക്കുകളിൽ പ്രതികരണവുമായി രോഹിത് ശർമ്മയും രംഗത്തെത്തി. 'ഇന്ത്യൻ ടീമിലെ താരങ്ങൾ തന്നെ മനസിലാക്കുന്നതിന് പിന്നിലെ ലളിതമായ ഒരു കഥയുണ്ട്. ആരും അവരവരുടെ ജന്മസിദ്ധമായ സ്വഭാവത്തിൽ നിന്ന് മാറരുതെന്ന് താൻ എപ്പോഴും ടീം അംഗങ്ങൾക്ക് നിർദ്ദേശം നൽകാറുണ്ട്. പക്ഷേ അതിന് മുമ്പ് താൻ തന്റേതായ ശൈലിയിൽ ഉറച്ച് നിൽക്കണം.'

താൻ എപ്പോഴും അതിനായി ശ്രമിക്കാറുണ്ടെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

dot image
To advertise here,contact us
dot image