പാകിസ്താനെ അവരുടെ നാട്ടിൽ തോൽപ്പിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ്. എന്നാൽ ചരിത്ര വിജയത്തിനിടയിലും ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസ്സന്റെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
മത്സരത്തിൽ ബൗളിംഗിനിടെ ഷാക്കിബിന്റെ ശാന്തത നഷ്ടപ്പെട്ടു. മത്സരത്തിൽ തോൽവി ഒഴിവാക്കാൻ സമയം നഷ്ടപ്പെടുത്തുവാനായിരുന്നു റിസ്വാന്റെ തീരുമാനം. ഇതാണ് ഷാക്കിബിനെ പ്രകോപിതനാക്കിയത്. പന്തെറിയാൻ വന്ന് റിസ്വാന്റെ തലയ്ക്ക് മുകളിലൂടെ ബോൾ എറിഞ്ഞാണ് ഷാക്കിബ് തന്റെ പ്രതിഷേധം അറിയിച്ചത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് പാകിസ്താനെ പരാജയപ്പെടുത്തുന്നത്. മുമ്പ് നടന്ന 12 മത്സരങ്ങളിലും പാകിസ്താനായിരുന്നു വിജയം. മത്സരത്തിന്റെ അവസാന ദിവസമായ ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെന്ന നിലയിലാണ് പാകിസ്താൻ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് പുഃനരാരംഭിച്ചത്. 51 റൺസെടുത്ത മുഹമ്മദ് റിസ്വൻ മാത്രമാണ് പാകിസ്താൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. അബ്ദുള്ള ഷെഫീക്ക് 37 റൺസും ബാബർ അസം 22 റൺസുമെടുത്തു.
Shakib 😭😭🤣🤣 #PakistanCricket #PAKvBAN #ShakibAlHasan pic.twitter.com/sgBE5kRqYm
— Jack (@jackyu_17) August 25, 2024
രണ്ടാം ഇന്നിംഗ്സിൽ പാകിസ്താന് ആകെ നേടാനായത് 146 റൺസ് മാത്രമാണ്. മെഹിദി ഹസൻ നാല് വിക്കറ്റും ഷാക്കിബ് അൽ ഹസ്സൻ മൂന്നും വിക്കറ്റ് വീഴ്ത്തി. ചരിത്ര വിജയത്തിനായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ലക്ഷ്യത്തിലെത്താൻ വേണ്ടിയിരുന്നത് വെറും 30 റൺസ് മാത്രമായിരുന്നു. ഓപ്പണർമാരായ സാക്കിർ ഹസ്സനും ഷദ്മാൻ ഇസ്ലാമും വിക്കറ്റ് നഷ്ടം കൂടാതെ ബംഗ്ലാദേശിനെ ലക്ഷ്യത്തിലെത്തിച്ചു.