അശ്വിന് ശേഷം ഇന്ത്യൻ സ്പിന്നിന്റെ മുൻനിരയിൽ അയാൾ ഉണ്ടാവും; യുവതാരത്തെ പ്രശംസിച്ച് ദിനേശ് കാർത്തിക്

അടുത്ത മാസം രവിചന്ദ്രൻ അശ്വിന് 38 വയസ് തികയുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പർ ബാറ്ററുടെ പ്രതികരണം

dot image

ഇന്ത്യൻ ക്രിക്കറ്റിന്റെ സ്പിൻ നിരയിലേക്ക് രവിചന്ദ്രൻ അശ്വിന്റെ പിൻഗാമിയെ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്. തമിഴ്നാട്ടിൽ നിന്നുള്ള ഇന്ത്യൻ താരം വാഷിംഗ്ടൺ സുന്ദറിന്റെ പേരാണ് കാർത്തിക് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത മാസം രവിചന്ദ്രൻ അശ്വിന് 38 വയസ് തികയുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പർ ബാറ്ററുടെ പ്രതികരണം.

തീർച്ചയായും ഇപ്പോൾ ഇന്ത്യ അടുത്ത തലമുറയുടെ താരത്തെ കണ്ടെത്തേണ്ടതുണ്ട്. ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എ ടീമിൽ മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പുൽകിത് നാരംഗ്, സരൻഷ് ജെയിൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്പിന്നർമാരായി ടീമിലുള്ളത്. അശ്വിന് പിൻഗാമിയാകാൻ ഏറ്റവും യോഗ്യനായ താരം വാഷിംഗ്ടൺ സുന്ദറാണ്. ഇന്ത്യൻ ടീമിൽ ലഭിച്ച കുറച്ച് അവസരങ്ങളിൽ മികവാർന്ന പ്രകടനം നടത്താൻ സുന്ദറിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ അടുത്ത തലമുറയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച സ്പിന്നറാകാൻ സുന്ദറിന് കഴിയുമെന്ന് കാർത്തിക് പ്രതീക്ഷ പ്രകടിപ്പിച്ചു.

24കാരനായ സുന്ദറിന് ഇതുവരെ 49 ട്വന്റി 20കളിലും 22 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിക്കാൻ കഴിഞ്ഞിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നാല് മത്സരങ്ങൾ മാത്രമാണ് സുന്ദർ ഇന്ത്യയ്ക്കായി ഇതുവരെ കളിച്ചത്. അതിൽ 2021ൽ ഗാബയിൽ ഓസ്ട്രേലിയയ്ക്കെതിരെ യുവ ഓൾറൗണ്ടർ നേടിയ 62 റൺസ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു.

'സമയം കളയാനാണ് ഉദ്ദേശമെങ്കിൽ തലയ്ക്കെറിയും'; കലിപ്പിളകിയ ഷാക്കിബിന്റെ പരാക്രമം ഇത്തവണ റിസ്വാന് നേരെ!

ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ 500ലധികം വിക്കറ്റ് നേടിയ താരമാണ് രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യക്കാരിൽ രണ്ടാമനാണ് അശ്വിൻ. 619 വിക്കറ്റുകളുമായി മുൻ താരം അനിൽ കുബ്ലെയാണ് പട്ടികയിലെ ഒന്നാമൻ. 100 ഏകദിനങ്ങളും 65 ട്വന്റി 20യും അശ്വിൻ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image