അമ്പയറിന്റെ പിഴവിൽ ഔട്ടായതിന് പകരമായി ഹെൽമറ്റ് സ്റ്റേഡിയത്തിന് പുറത്തേയ്ക്ക് അടിച്ചുകളഞ്ഞ് വെസ്റ്റ് ഇൻഡീസ് താരം കാർലോസ് ബ്രാത്വൈറ്റ്. കേയ്മൻ ദ്വീപിലെ ടി10 ലീഗ് മത്സരത്തിനിടെയാണ് സംഭവം. ബ്രാത്വൈറ്റ് ഉൾപ്പെടുന്ന ന്യൂയോർക്ക് സ്ട്രൈക്കേഴ്സും ഗ്രാന്റ് കേയ്മൻ ജാഗ്വേഴ്സും തമ്മിലായിരുന്നു മത്സരം നടന്നത്.
മത്സരത്തിന്റെ ഒമ്പതാം ഓവറിൽ കേയ്മൻ ജാഗ്വേഴ്സിനായി അയർലൻഡ് താരം ജോഷ്വ ലിറ്റിൽ എറിഞ്ഞ പന്ത് ബ്രാത്വൈറ്റിന്റെ ശരീരത്തിൽ തട്ടി ഉയർന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ബെൻ ഡങ്ക് അന്തരീക്ഷത്തിൽ ഉയർന്ന പന്ത് അനായാസം കൈപ്പിടിയിലൊതുക്കി. ബാറ്റിൽ തട്ടാതെ അമ്പയർ ഔട്ട് വിധിച്ചതാണ് ബ്രാത്വൈറ്റിനെ പ്രകോപിതനാക്കിയത്. പിന്നാലെ ബൗണ്ടറിയിലേക്ക് നടക്കുമ്പോഴാണ് താരം തന്റെ ബാറ്റുകൊണ്ട് ഹെൽമറ്റ് ഗ്രൗണ്ടിന് വെളിയിലേക്ക് അടിച്ചുകളഞ്ഞത്.
'എന്റെ തോളിൽ കൈവെക്കേണ്ട!', ക്യാപ്റ്റന്റെ കൈ തട്ടി മാറ്റി ഷഹീൻ അഫ്രീദി; പാക് ടീമിലെ അസ്വാരസ്യംRemember the name,Remember the name
— ᴊᴀɪᴜ (@JaideepPtdr1) August 25, 2024
Carlos Brathwaite...Carlos Braithwaite......pic.twitter.com/cyGhIayq77
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂയോർക്ക് സ്ട്രൈക്കേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തിരുന്നു. 22 റൺസെടുത്ത മിച്ചൽ ഓവനാണ് സ്ട്രൈക്കേഴ്സിന്റെ ടോപ് സ്കോറർ. ഗ്രാന്റ് കേയ്മൻ ജാഗ്വേഴ്സിന്റെ മറുപടി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനെ സാധിച്ചുള്ളു. അലക്സ് ഹെയ്ൽസ് 35 റൺസും സിക്കന്ദർ റാസ 27 റൺസും സംഭാവന ചെയ്തു.