പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിൽ മുഹമ്മദ് റിസ്വാന്റെ തലയ്ക്ക് നേരെ പന്തെറിഞ്ഞ സംഭവത്തിൽ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസ്സനെതിരെ നടപടി. മാച്ച് ഫീയുടെ 10 ശതമാനം പിഴയാണ് ബംഗ്ലാദേശ് ഓൾ റൗണ്ടർക്ക് വിധിച്ചിരിക്കുന്നത്. പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസമാണ് ഷാക്കിബ് വിവാദ പന്തേറ് നടത്തിയത്. മത്സരത്തിൽ തോൽവി ഒഴിവാക്കാൻ സമയം നഷ്ടപ്പെടുത്തുവാനായിരുന്നു റിസ്വാന്റെ തീരുമാനം. ഇതാണ് ഷാക്കിബിനെ പ്രകോപിതനാക്കിയത്. പന്തെറിയാൻ വന്ന് റിസ്വാന്റെ തലയ്ക്ക് മുകളിലൂടെ ബോൾ എറിഞ്ഞാണ് ഷാക്കിബ് തന്റെ പ്രതിഷേധം അറിയിച്ചത്.
മത്സരത്തിൽ റിസ്വാന്റെ ഒറ്റയാൾ പോരാട്ടത്തിനും പാകിസ്താനെ രക്ഷിക്കാനായില്ല. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് പാകിസ്താനെ പരാജയപ്പെടുത്തുത്തി. മുമ്പ് നടന്ന 12 മത്സരങ്ങളിലും പാകിസ്താനായിരുന്നു വിജയം. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ആദ്യ ഇന്നിംഗ്സിൽ ആറിന് 448 എന്ന പാകിസ്താൻ സ്കോറിനെതിരെ ബംഗ്ലാദേശ് നേടിയത് 565 റൺസാണ്. രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ 146 റൺസിൽ ഓൾ ഔട്ടായി. ഇതോടെ വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടം കൂടാതെ ബംഗ്ലാദേശ് മറികടന്നു.
സൗദി ക്ലബ്ബിന്റെ ഓഫർ തള്ളി; പിന്നാലെ അർജന്റീനൻ ടീമിലേക്ക് പൗലോ ഡിബാലയ്ക്ക് വിളിShakib 😭😭🤣🤣 #PakistanCricket #PAKvBAN #ShakibAlHasan pic.twitter.com/sgBE5kRqYm
— Jack (@jackyu_17) August 25, 2024
അതിനിടെ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്താനെതിരെയും ടീമിനും ഐസിസി നടപടി ഉണ്ടായി. കുറഞ്ഞ ഓവർ നിരക്കിന് ആറ് പോയിന്റുകളാണ് പാകിസ്താൻ ടീമിന് നഷ്ടമാകുന്നത്. കൂടാതെ മാച്ച് ഫീയുടെ 30 ശതമാനം പിഴയും താരങ്ങൾക്ക് വിധിച്ചിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലവിൽ ഒമ്പത് ടീമുകളിൽ എട്ടാം സ്ഥാനത്താണ് പാകിസ്താൻ. ആറ് മത്സരങ്ങൾ കളിച്ച പാക് ടീം രണ്ടിൽ വിജയിച്ചപ്പോൾ നാലിൽ പരാജയപ്പെട്ടു. ഇന്ത്യയാണ് ടേബിളിൽ ഒന്നാമത്.