പോക്കറ്റിൽ പണമുണ്ടെങ്കിൽ രോഹിത്തിനെ റാഞ്ചും, കട്ടായം! ധവാന് പകരം ഹിറ്റ്മാനെ തേടി പഞ്ചാബ്

അഞ്ച് ഐപിഎല് കിരീടങ്ങള് നേടിക്കൊടുത്ത രോഹിത്തിനെ അവസാന സീസണില് മുംബൈ നായകസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു

dot image

ഇന്ത്യന് പ്രീമിയര് ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള കൂടുമാറ്റ ചര്ച്ചകളാണ് സോഷ്യല് മീഡിയയില് സജീവമാകുന്നത്. പല വമ്പന് താരങ്ങളും കൂടുമാറാനുള്ള സാധ്യത ഇത്തവണ കൂടുതലാണെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. മുംബൈ ഇന്ത്യന്സിന്റെ മുന് ക്യാപ്റ്റനായ രോഹിത് ശര്മയും ടീം വിടുമെന്ന അഭ്യൂഹങ്ങള് ശക്തമാണ്.

മുംബൈയെ അഞ്ച് തവണ ഐപിഎല് കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്മയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന് എല്ലാ ഫ്രാഞ്ചൈസികളും സജീവമായി രംഗത്തുണ്ട്. സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തില് രോഹിത്തിന് വേണ്ടി ഭീമന് തുക മുടക്കാനും ടീമുകള് തയ്യാറാണ്. എന്നാല് ഏറ്റവും പുതിയ റിപ്പോര്ട്ടുകള് പ്രകാരം രോഹിത് അടുത്ത സീസണില് നായകനായി പഞ്ചാബ് കിങ്സിന്റെ തട്ടകത്തിലെത്തിയേക്കുമെന്നാണ് സൂചനകൾ.

പഞ്ചാബ് ടീമിന്റെ അടുത്ത വൃത്തങ്ങള് തന്നെയാണ് ഇതുസംബന്ധിച്ചുള്ള സൂചനകള് പുറത്തുവിട്ടത്. പഞ്ചാബ് കിങ്സിന്റെ ക്രിക്കറ്റ് ഡെവലപ്മെന്റ് മേധാവി സഞ്ജയ് ബംഗാറാണ് രോഹിത് ശര്മ്മയെ നോട്ടമിടുന്നുണ്ടെന്ന നിര്ണായക വിവരം പുറത്തുവിട്ടത്.

'പഞ്ചാബ് കിങ്സിന്റെ പോക്കറ്റിലെ പണത്തിനെ ആശ്രയിച്ചായിരിക്കും രോഹിത്തിനെ ക്യാംപിലെത്തിക്കുന്ന കാര്യം തീരുമാനിക്കുക. രോഹിത് ലേലത്തിനെത്തിയാല് അദ്ദേഹത്തിന് വേണ്ടി വലിയ തുക തന്നെ മുടക്കേണ്ടിവരുമെന്ന് ഉറപ്പാണ്', ബംഗാര് ഒരു യുട്യൂബ് ചാനലില് സംസാരിക്കവെ വെളിപ്പെടുത്തി.

രാജസ്ഥാന്റെ 'മേജർ മിസിങ്!'സഞ്ജു CSK യിലേക്ക്?; ധോണിയുടെ പകരക്കാരനായേക്കുമെന്ന് റിപ്പോര്ട്ടുകള്

അവസാന സീസണില് ശിഖര് ധവാനായിരുന്നു പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റന്, എന്നാല് പരിക്കുമൂലം പല മത്സരങ്ങളും ധവാന് നഷ്ടമായിരുന്നു. ഇപ്പോള് ആഭ്യന്തരക്രിക്കറ്റില് നിന്നും ധവാന് വിരമിക്കല് പ്രഖ്യാപിച്ചതോടെ ആ റോളിലേക്ക് രോഹിത് ശര്മ്മയെ എത്തിക്കാനുള്ള സാധ്യതയും കൂടുതലാണ്.

അതേസമയം പഞ്ചാബ് കിങ്സിനൊപ്പം കൂടാന് രോഹിത് തയ്യാറായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. നിലവില് ടീമിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ച വെക്കാന് സാധിച്ചിട്ടില്ല. ടീം മാനേജ്മെന്റിനിടയില് അസ്വാരസ്യങ്ങള് ഉണ്ടായിരുന്നുവെന്നും ഈയിടെ റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു.

അഞ്ച് ഐപിഎല് കിരീടങ്ങള് നേടിക്കൊടുത്ത രോഹിത്തിനെ അവസാന സീസണില് മുംബൈ നായകസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. രോഹിത്തിന് ഇതില് അതൃപ്തിയുണ്ടായിരുന്നെന്നും അടുത്ത സീസണില് രോഹിത് മുംബൈ വിടുമെന്നും അഭ്യൂഹങ്ങള് ഉണ്ടായിരുന്നു. മുംബൈയുടെ നായകനായി അഞ്ച് കിരീടങ്ങൾ നേടിയ രോഹിത് ശർമ്മ ഐപിഎൽ മുൻ ടീമായ ഡെക്കാൻ ചാർജേഴ്സിനൊപ്പവും ഒരു കിരീടമുണ്ട്.

2011ൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്ന രോഹിത് ശർമ്മ 13 വർഷമായി മറ്റൊരു ടീമിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ നായകമാറ്റം താരത്തെ മറ്റൊരു ടീമിനെക്കുറിച്ച് ചിന്തിപ്പിച്ചെന്നാണ് വിലയിരുത്തൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us