'നിന്നാലും ഇരുന്നാലുമെല്ലാം ട്രോളുകള് ലഭിച്ചിരുന്നു'; മനസ് തുറന്ന് കെ എൽ രാഹുൽ

'കഴിഞ്ഞ ഒന്നര വര്ഷമായി ഇന്സ്റ്റഗ്രാം ഞാന് പൂര്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്'

dot image

സമീപകാലത്ത് നിരവധി ട്രോളുകള്ക്കും വിമര്ശനങ്ങള്ക്കും വിധേയനാവേണ്ടി വന്ന താരമാണ് കെ എല് രാഹുല്. ഇപ്പോള് ട്രോളുകളെ എങ്ങനെയാണ് നേരിടേണ്ടി വന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യന് താരം. രണ്ട് വര്ഷങ്ങള്ക്കുമുന്പ് താന് എന്തുചെയ്താലും ട്രോളുകള് ലഭിച്ചിരുന്നെന്ന് രാഹുല് തുറന്നുപറഞ്ഞു.

'പണ്ട് ഒരുപാട് ട്രോളുകള് ഏറ്റുവാങ്ങിയിട്ടുണ്ട്. ചെറുപ്പത്തില് അത് നന്നായി കൈകാര്യം ചെയ്യാന് സാധിച്ചിരുന്നുവെന്ന് എനിക്ക് തോന്നുന്നു. ഏകദേശം രണ്ടുവര്ഷങ്ങള്ക്ക് മുന്പ് ട്രോളുകള് വളരെ അമിതമായി. നിന്നാലും ഇരുന്നാലുമെല്ലാം എനിക്ക് ട്രോളുകള് ലഭിക്കാന് തുടങ്ങി', ഒരു പോഡ്കാസ്റ്റിനിടെയാണ് രാഹുല് മനസ് തുറന്നത്.

'ഇപ്പോള് എല്ലാം ശീലമായി തുടങ്ങി. കഴിഞ്ഞ ഒന്നര വര്ഷമായി ഇന്സ്റ്റഗ്രാം ഞാന് പൂര്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോള് എന്തെങ്കിലും പോസ്റ്റ് ചെയ്താല് തന്നെ പരമാവധി വേഗത്തില് അവിടെ നിന്ന് പുറത്തുകടക്കാന് ശ്രമിക്കാറുണ്ട്', രാഹുല് കൂട്ടിച്ചേര്ത്തു.

കൊല്ക്കത്തയെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് 'കറിവേപ്പില'യാവുമോ? സൂര്യയെ തിരികെ തേടാനുറച്ച് KKR

2022 ടി20 ലോകകപ്പിന് ശേഷമാണ് യുവതാരത്തിന്റെ മോശം ബാറ്റിങ് പ്രകടനത്തെ കുറിച്ചുള്ള ട്രോളുകള് സോഷ്യല് മീഡിയയില് വ്യാപകമാവാന് തുടങ്ങിയത്. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ അവസാനമായി കളിച്ച ഏകദിന പരമ്പരയില് അദ്ദേഹം ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും നിരാശപ്പെടുത്തിയിരുന്നു. ഇതേ തുടര്ന്നു അവസാന കളിയില് രാഹുലിനു പകരം റിഷഭിനെ ഇന്ത്യ ഇറക്കുകയും ചെയ്തു. പരമ്പരയിലെ രണ്ട് ഇന്നിങ്സുകളില് നിന്ന് 31 റണ്സാണ് രാഹുല് നേടിയത്. ഏകദിന ലോകകപ്പില് ഇന്ത്യയ്ക്ക് വേണ്ടി നിര്ണായക പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് രാഹുലിന്റെ ഫോം വലിയ ചര്ച്ചയായിരുന്നു.

dot image
To advertise here,contact us
dot image