സഞ്ജുവിന് ചായക്കട, രോഹിത്തിന് സ്നീക്കർ ഷോപ്പ്, കോഹ്ലിക്ക് റെസ്റ്റോറന്റ്; ബിസിനസ് ഐഡിയകളുമായി ഡികെ

ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിക്ക് പറ്റിയ ബിസിനസും ഡികെ തിരഞ്ഞെടുത്തു

dot image

ഇന്ത്യയുടെ മുന് വിക്കറ്റ് കീപ്പര് ബാറ്റര് ദിനേശ് കാര്ത്തിക് അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിച്ചതിന് ശേഷമുള്ള ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. നിലവില് സ്കൈ സ്പോര്ട്സില് കമന്റേറ്ററായ ഡികെ ക്രിക്ബസ്സിന് വേണ്ടി കൗതുകകരമായ വീഡിയോകളും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ക്രിക്ബസ്സ് പങ്കുവെച്ച രസകരമായ വീഡിയോയില് ഇന്ത്യന് ക്രിക്കറ്റ് താരങ്ങള് ഏതെല്ലാം ബിസിനസ് തുടങ്ങിയാല് നന്നായിരിക്കുമെന്ന് തുറന്നുപറയുകയാണ് ഡികെ. രോഹിത് ശര്മ്മ, എംഎസ് ധോണി, വിരാട് കോഹ്ലി, കെ എല് രാഹുല്, സഞ്ജു സാംസണ് എന്നിവരെല്ലാം ഏതെല്ലാം ബിസിനസിന് അനുയോജ്യരാവുമെന്നും അതിന്റെ കാരണവും ഡികെ വീഡിയോയിലൂടെ പറഞ്ഞു.

'കെ എല് രാഹുല് ക്ലോത്തിങ് സ്റ്റോര് തുടങ്ങിയാല് നന്നായിരിക്കും. അദ്ദേഹത്തിനാണ് നല്ല ഡ്രെസ്സിങ് സെന്സ് ഉള്ളത്. ഹാര്ദ്ദിക് പാണ്ഡ്യയ്ക്കും റിഷഭ് പന്തിനും ജ്വല്ലറി തുടങ്ങാം. ഒരു ജ്വല്ലറി എങ്ങനെ നടത്തണമെന്ന് അവര്ക്ക് നന്നായി അറിയാം. റെസ്റ്റോറന്റ് തുടങ്ങാന് നല്ലത് വിരാട് കോഹ്ലിയാണ്. അദ്ദേഹത്തിന് ഇതിനകം ഒരു റെസ്റ്റോറന്റ് ഉണ്ട്. അതുകൊണ്ടുതന്നെ ഇനി പ്രത്യേകിച്ച് ബിസിനസ് ഐഡിയ കൊടുക്കേണ്ടി വരില്ല', ദിനേശ് കാര്ത്തിക് പറഞ്ഞു.

ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിക്ക് പറ്റിയ ബിസിനസും ഡികെ തിരഞ്ഞെടുത്തു. 'ക്രിക്കറ്റ് ടര്ഫെല്ലാം ഒരുപാടുണ്ട്. അതുകൊണ്ട് ധോണിക്ക് ഫുട്ബോള് ടര്ഫ് തുടങ്ങാം. ഫുട്ബോളില് അദ്ദേഹത്തിന്റെ കഴിവുകളെല്ലാം വികസിപ്പിച്ചെടുക്കുകയും ചെയ്യാം', ഡികെ വ്യക്തമാക്കി.

ഇലക്ട്രോണിക് ഗാഡ്ജെറ്റ് ഷോപ്പുകളാണ് തൻ്റെ ഇഷ്ട മേഖലയെന്നും ദിനേശ് കാർത്തിക് വ്യക്തമാക്കി. ഫൂട്ട്വെയര് ഷോപ്പ് തുടങ്ങാന് പറ്റിയ ആൾ ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മയാണെന്നും ഡി കെ അഭിപ്രായപ്പെട്ടു. യുസ്വേന്ദ്ര ചഹലിന് ഐസ്ക്രീം ഇഷ്ടമുള്ളതുകൊണ്ട് അദ്ദേഹം ഒരു ഐസ്ക്രീം പാര്ലര് തുടങ്ങുന്നത് നന്നായിരിക്കുമെന്നും ഡികെ പറഞ്ഞു. ചഹലിന്റെ ഭക്ഷണത്തോടുള്ള പ്രിയത്തെക്കുറിച്ച് തുറന്നുപറഞ്ഞ ഡികെ ഇത്രയധികം കഴിച്ചിട്ടും ചഹലിന്റെ ശരീരഭാരം കൂടുന്നില്ലെന്നും ആശ്ചര്യപ്പെട്ടു.

ഒടുവിൽ മലയാളി താരം സഞ്ജു സാംസണ് പറ്റിയ മേഖലയും ഡികെ ചൂണ്ടിക്കാണിച്ചു. ചായക്കടയാണ് മലയാളി താരവും വിക്കറ്റ് കീപ്പര് ബാറ്ററുമായ സഞ്ജു സാംസണ് പറ്റിയ മേഖലയായി ഡികെ തിരഞ്ഞെടുത്തത്. തേയില, കാപ്പി എന്നിവ കൃഷി ചെയ്യുന്നതില് കേരളം മികച്ചതാണെന്നും അതുകൊണ്ടുതന്നെ ആ സംസ്ഥാനത്തുനിന്നുള്ള സഞ്ജു ആ ബിസിനസ് ആരംഭിക്കാന് അനുയോജ്യനാണെന്നും ഡികെ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us