രണ്ടര വർഷം മുമ്പ് ഇന്ത്യയെ 10 വിക്കറ്റിന് തോൽപിച്ച ടീമാണ്, ഇപ്പോഴിതാ നാണം കെട്ട് വന്നിരിക്കുന്നു!

പാകിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് ചെയര്മാര് മൊഹ്സീന് നഖ്വിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ഇമ്രാന് ഖാന് രംഗത്തെത്തിയത്

dot image

ബംഗ്ലാദേശിനെതിരായ നാണം കെട്ട തോൽവിയോടെ ടീമിനെതിരെ രൂക്ഷവിമർശനവുമായി പാക് പ്രധാനമന്ത്രിയും ലോകകപ്പ് നേടിയ ഇതിഹാസ ക്യാപ്റ്റനുമായ ഇമ്രാൻ ഖാൻ രംഗത്ത്. പാകിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് ചെയര്മാര് മൊഹ്സീന് നഖ്വിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ഇമ്രാന് ഖാന് രംഗത്തെത്തിയത്. പാക് ക്രിക്കറ്റിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് മൊഹ്സിൻ നഖ്വിയാണ് എന്നാണ് പാകിസ്ഥാന് ക്രിക്കറ്റ് ടീം മുന് നായകനായ ഇമ്രാന് ഖാന്റെ ആരോപണം.

'പാകിസ്ഥാന്കാരൊന്നാകെ കാണുന്ന ഏക കായികയിനമാണ് ക്രിക്കറ്റ്. യോഗ്യതയില്ലാത്ത ക്രിക്കറ്റ് ഭരണകര്ത്താക്കള് അത് നശിപ്പിച്ചു' എന്നാണ് ഇമ്രാന് ഖാന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

'ബംഗ്ലാദേശിനെതിരെ അതീവദാരുണമായ തോല്വിയാണ് പാകിസ്ഥാന് നേരിട്ടത്. രണ്ടര വര്ഷം മുമ്പ് ടീം ഇന്ത്യയെ 10 വിക്കറ്റിന് തോല്പിച്ച ടീമാണ് ഇത്ര ദയനീയമായ പ്രകടനം ഇപ്പോള് കാഴ്ചവെക്കുന്നത്. ബംഗ്ലാദേശിനോട് 10 വിക്കറ്റിന് തോല്ക്കാന് മാത്രം ഇക്കഴിഞ്ഞ രണ്ടര വര്ഷത്തില് എന്താണ് സംഭവിച്ചത്? ലോകക്രിക്കറ്റിൽ ആദ്യമായി പാക്കിസ്ഥാന് ആദ്യ എട്ടിൽ പോലും സ്ഥാനം നേടാനായിട്ടില്ല. എല്ലാത്തിനും ഉത്തരവാദി മൊഹ്സിൻ നഖ്വിയാണ്. ബോര്ഡ് ചെയര്മാന് മൊഹ്സീന് നഖ്വിയുടെ ഭാര്യയുടെ പേരില് ദുബായില് അഞ്ച് മില്യണ് ഡോളറിന്റെ സ്വത്തുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തട്ടിപ്പിന്റെ പിന്നിലെ കേന്ദ്രമാണ് അയാള്. ഇതൊക്കെയാണ് നഖ്വിയുടെ യോഗ്യതകള്.' ഇമ്രാൻ ഖാൻ പുറത്തു വിട്ട കുറിപ്പിൽ പറയുന്നതിങ്ങനെ.

ആദ്യ ടെസ്റ്റിലെ നാണം കെട്ട തോൽവിയ്ക്ക് ശേഷം ആഗസ്ത് 30 ന് രണ്ടാം ടെസ്റ്റ് നടക്കാനിരിക്കെയാണ് ഇമ്രാന്റെ ഈ രൂക്ഷവിമർശനം. തോല്വിക്ക് പിന്നാലെ നഖ്വിക്കെതിരെ വേറെയും മുന് താരങ്ങളുടെ വിമര്ശനവും പുറത്തുവന്നിരുന്നു. നഖ്വിക്കെതിരെ ആഞ്ഞടിച്ച് മുന് ഓപ്പണര് അഹമ്മദ് ഷെഹ്സാദ് നേരത്തെ രംഗത്തെത്തിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ പുതുചരിത്രമെഴുതിയാണ് ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ വിജയം നേടിയത്. ചരിത്രത്തിലാദ്യമായിട്ടായിരുന്നു റാവൽപിണ്ടിയിൽ നടന്ന ടെസ്റ്റിൽ പാകിസ്താനെ 10 വിക്കറ്റിന് തോൽപ്പിച്ച് ബംഗ്ലാദേശ് ചരിത്രമെഴുതിയത്. സ്കോർ പാകിസ്താൻ 448/6 ഡിക്ലയർഡ്, 146; ബംഗ്ലാദേശ് 565, 30/0.

ആദ്യ ഇന്നിങ്സിൽ പാക്കിസ്ഥാൻ മുഴുവൻ വിക്കറ്റും നഷ്ടമാവുന്നതിനു മുമ്പ് ഡിക്ലയർ വിളിച്ച തീരുമാനം നേരത്തെ വിവാദമായിരുന്നു. ഈ ഡിക്ലറേഷൻ വഴി വിക്കറ്റ് കീപ്പർ ബാറ്ററായ റിസ്വാന് അർഹിച്ച ഡബിൾ സെഞ്ച്വറി നിഷേധിക്കപ്പെട്ടു എന്ന തരത്തിൽ ആരാധകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനവുമായി രംഗത്ത് വന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us