'വേര'റുത്തിട്ടില്ല, റൂട്ടിന് ഇനിയും ഏകദിനടീമിലെത്താം, സമാശ്വാസവുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്

കഴിഞ്ഞ ദിനങ്ങളിൽ പ്രഖ്യാപിച്ച ഓസീസിനെതിരെ 5 ഏകദിനങ്ങൾ അടങ്ങിയ ടീമിൽ നിന്നും മുൻ നായകനായ ജോ റൂട്ടിനെ പരിഗണിക്കാതിരുന്നത് വാർത്തയായിരുന്നു.

dot image

2023 ലോകകപ്പിനു ശേഷം ഏകദിനമത്സരങ്ങൾ കളിച്ചിട്ടില്ലെങ്കിലും വരാനിരിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലീഷ് ക്രിക്കറ്റിലെ അതികായരായ ജോ റൂട്ടിനെയും ബെൻ സ്റ്റോക്സിനെയും പരിഗണിക്കുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ദിനങ്ങളിൽ പ്രഖ്യാപിച്ച ഓസീസിനെതിരെ 5 ഏകദിനങ്ങൾ അടങ്ങിയ ടീമിൽ നിന്നും മുൻ നായകനായ ജോ റൂട്ടിനെ പരിഗണിക്കാതിരുന്നത് വാർത്തയായിരുന്നു. ഇനി ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഏകദിന ജഴ്സിയിൽ റൂട്ടിനെ പരിഗണിക്കില്ലെന്ന തരത്തിൽ ആ സമയത്ത് ചർച്ചയും ഉണ്ടായിരുന്നു.

ബെൻ സ്റ്റോക്സ് നിലവിൽ പരിക്കിനെ തുടർന്ന് ടീമിനു പുറത്താണ്. മാത്രവുമല്ല, കഴിഞ്ഞ കുറച്ചുകാലമായി ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് സ്റ്റോക്സിന്റെ ഫോക്കസ്. 2023 ഏകദിനലോകകപ്പിൽ അദ്ദേഹം പങ്കെടുത്തത് തന്നെ ഏകദിനമത്സരങ്ങളിൽ നിന്ന് നേരത്തെയെടുത്ത വിരമിക്കൽ തീരുമാനം പിൻവലിച്ചുകൊണ്ടായിരുന്നു.

2025 ഫെബ്രുവരിയിൽ പാക്കിസ്ഥാനിലായിരിക്കും ചാംപ്യൻസ് ട്രോഫി നടക്കുക. നിലവിലെ ഓസീസ്, വിൻഡീസ് പരമ്പരകൾ കഴിഞ്ഞാൽ ഇന്ത്യയ്ക്കെതിരെയുള്ള 3 മത്സരങ്ങൾ മാത്രമാണ് ചാംപ്യൻസ് ട്രോഫിയ്ക്ക് മുമ്പുള്ള ഇംഗ്ലണ്ടിന്റെ ഏകദിനമത്സരങ്ങൾ. റൂട്ടിനും സ്റ്റോക്സിനും ഈ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാവുമോ എന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങൾ.

'ഇരുവർക്കും ഇനിയും ടീമിലെത്തിപ്പെടാൻ അവസരമുണ്ട്. ടെസ്റ്റ് മത്സരങ്ങൾ ചാംപ്യൻസ് ട്രോഫി വരുന്നത് വരെ അധികമില്ലാത്തതിനാൽ നമ്മുടെ ഏറ്റവും മികച്ച ടീമിനെ തന്നെ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. റൂട്ടിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് തിരിച്ചുവരാനുള്ള എല്ലാ അവസരവുമുണ്ട്. അദ്ദേഹം ടീമിന്റെ അവിഭാജ്യഘടകമാണ്.' ഇംഗ്ലണ്ട് സെലക്ടർ ലൂക്ക് റെെറ്റ് ഈ വിഷയത്തിൽ മനസ് തുറന്നത് ഇങ്ങനെ.

റൂട്ടിനെ സംബന്ധിച്ചിടത്തോളം 2023 ലോകകപ്പ് നിരാശാജനകമായിരുന്നു. 30.66 എന്ന ആവറേജിൽ മാത്രമാണ് അദ്ദേഹത്തിന് റൺസ് നേടാൻ കഴിഞ്ഞത്. അതുപോലെ ഇംഗ്ലീഷ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളവും മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായിരുന്നു 2023 ഏകദിനലോകകപ്പ്. മൂന്ന് മത്സരങ്ങൾ മാത്രമാണ് അവർക്ക് ആ ലോകകപ്പിൽ ജയിക്കാൻ കഴിഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us