ഐപിഎല്ലില് ലഖ്നൗ സൂപ്പര് ജയന്റ്സ് ക്യാപ്റ്റന് കെ എല് രാഹുലും ടീമുടമ സഞ്ജീവ് ഗോയങ്കയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത സീസണില് രാഹുല് ലഖ്നൗ ടീം വിടുമെന്ന അഭ്യൂഹങ്ങള് ശക്തമാകുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കഴിഞ്ഞ സീസണ് സൂപ്പര് ജയന്റ്സിന് മോശമായിരുന്നെങ്കിലും ടീമില് തന്നെ തുടരണമെന്ന ആഗ്രഹം രാഹുല് പ്രകടിപ്പിച്ചെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
KL Rahul met Sanjeev Goenka in Kolkata.
— Mufaddal Vohra (@mufaddal_vohra) August 26, 2024
- Lucknow Supergiants eager to retain KL for IPL 2025. (Cricbuzz). pic.twitter.com/PEjFAI08fh
'രാഹുലും ഗോയങ്കയും തമ്മില് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സൂപ്പര് ജയന്റ്സില് തന്നെ നിലനിര്ത്തണമെന്ന ആഗ്രഹം ഗോയങ്കയോട് രാഹുല് വ്യക്തമായി പറഞ്ഞു. ബിസിസിഐ റീടെന്ഷന് നയം കൊണ്ടുവരുന്നതുവരെ ലഖ്നൗ അവരുടെ പദ്ധതികള് രൂപീകരിക്കാന് തയ്യാറല്ല', ഐപിഎല് ഗവേണിങ് കൗണ്സില് അംഗം പിടിഐയോട് പറഞ്ഞു.
ഐപിഎല് 2024 സീസണിനിടെ ടീമുടമ സഞ്ജീവ് ഗോയങ്കയും രാഹുലും തമ്മിലുണ്ടായ അസ്വാരസ്യങ്ങള് വലിയ രീതിയില് ചര്ച്ചയായിരുന്നു. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയായിരുന്നു വിവാദപരമായ സംഭവം. ലഖ്നൗ പരാജയം വഴങ്ങിയതിന് പിന്നാലെയാണ് സൂപ്പര് ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക ടീം നായകന് രാഹുലിനോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള് പുറത്തുവന്നത്. സംഭവം വിവാദമായതോടെ ആരാധകരും മുന് താരങ്ങളും സഞ്ജീവ് ഗോയങ്കയെ വിമര്ശിച്ച് രംഗത്തെത്തുകയും ചെയ്തു.
'യാത്രയുടെ അവസാനമെന്നത് വിദൂരമല്ല'; വിരമിക്കലിനെ കുറിച്ച് മനസ് തുറന്ന് കെ എല് രാഹുല്ടൂര്ണമെന്റില് മോശം പ്രകടനമാണ് ലഖ്നൗ കാഴ്ച വെച്ചത്. ഈ പശ്ചാത്തലത്തില് രാഹുല് ടീം വിടാനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു റിപ്പോര്ട്ടുകള്. രാഹുലിനായി റോയല് ചലഞ്ചേഴ്സ് ബെംഗളൂരു രംഗത്തുണ്ടെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ദിനേശ് കാര്ത്തിക്കിന് പകരം വിക്കറ്റ് കീപ്പറെ തേടുന്ന റോയല് ചലഞ്ചേഴ്സ് രാഹുലിനെ സ്വന്തമാക്കാന് ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. 2013 മുതല് 2016 വരെ റോയല് ചലഞ്ചേഴ്സിന്റെ താരമായിരുന്നു കെ എല് രാഹുല്.