കോഹ്ലി, രോഹിത്, ധോണി; പ്രിയപ്പെട്ട ക്യാപ്റ്റനെ തിരഞ്ഞെടുത്ത് റിങ്കു സിങ്

ലോകകപ്പ് ടീമില് പുറത്തായതിന് പിന്നാലെ രോഹിത് തന്നെ ആശ്വസിപ്പിച്ചിരുന്നെന്നും റിങ്കു വെളിപ്പെടുത്തി

dot image

വിരാട് കോഹ്ലി, രോഹിത് ശര്മ്മ, എം എസ് ധോണി എന്നിവരില് തനിക്ക് പ്രിയപ്പെട്ട ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഇന്ത്യന് യുവതാരം റിങ്കു സിങ്. മുന് നായകനും ഇതിഹാസതാരവുമായ എം എസ് ധോണിയെയോ മറ്റൊരു മുന് ക്യാപ്റ്റന് വിരാട് കോഹ്ലിയെയുമല്ല റിങ്കു തിരഞ്ഞെടുത്തത്. നിലവില് ഇന്ത്യയുടെ ക്യാപ്റ്റനായ രോഹിത് ശര്മ്മയാണ് റിങ്കു തന്റെ ഫേവറിറ്റ് ക്യാപ്റ്റനും ബാറ്ററുമെന്ന് റിങ്കു പറഞ്ഞു.

ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റിങ്കു മനസ് തുറന്നത്. രോഹിത് ശര്മ്മയെ ഇഷ്ടപ്പെടുന്നതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തി. രോഹിത് ശര്മ്മയുടെ ക്യാപ്റ്റന്സി തനിക്ക് വളരെ ഇഷ്ടമാണെന്നാണ് റിങ്കു പറയുന്നത്. ടീമിനെ മികച്ച രീതിയിലാണ് രോഹിത് മുന്നോട്ടുകൊണ്ടുപോവുന്നത്. ബാറ്ററെന്ന നിലയിലും തനിക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രോഹിത്തെന്നും റിങ്കു പറഞ്ഞു.

ഐപിഎൽ ടീം ഉടമകൾ ബിസിനസുകാർ, എത്ര വലിയ താരങ്ങളെ ടീമിലെത്തിച്ചാലും വിജയിക്കണമെന്നില്ല: കെ എല് രാഹുല്

2024 ജനുവരിയില് അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലായിരുന്നു റിങ്കു രോഹിത്തിന് കീഴില് ആദ്യമായി കളിച്ചത്. മൂന്ന് മത്സരങ്ങളങ്ങിയ പരമ്പരയില് മിന്നുംപ്രകടനം കാഴ്ചവയ്ക്കാനും റിങ്കുവിന് സാധിച്ചു. 2024 ടി20 ലോകകപ്പിനുള്ള ഇന്ത്യന് സ്ക്വാഡില് റിങ്കുവിനെ ഉള്പ്പെടുത്തിയിരുന്നില്ല. റിങ്കു ഉറപ്പായും ലോകകപ്പ് സ്ക്വാഡില് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു. റിസര്വ് ലിസ്റ്റിലാണ് റിങ്കുവിന് ഇടം പിടിക്കാനായത്.

ലോകകപ്പ് ടീമില് പുറത്തായതിന് പിന്നാലെ രോഹിത് തന്നെ ആശ്വസിപ്പിച്ചിരുന്നെന്നും റിങ്കു വെളിപ്പെടുത്തി. തുടക്കത്തില് താന് നിരാശനായിരുന്നു. എങ്കിലും സംഭവിച്ചത് നല്ലതിനാവാം. രോഹിത് ശര്മ്മ തന്നോട് കൂടുതലായി ഒന്നും പറഞ്ഞില്ല. കഠിനാദ്ധ്വാനം തുടരാന് മാത്രമാണ് പറഞ്ഞത്. രണ്ട് വര്ഷത്തിന് ശേഷം വീണ്ടുമൊരു ലോകകപ്പ് വരും. അതിനാല് താന് നിരാശപ്പെടേണ്ട സാഹചര്യമില്ലെന്നും റിങ്കു സിംഗ് പറഞ്ഞു.

dot image
To advertise here,contact us
dot image