അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാനായി ജയ് ഷാ എത്തുന്നതിനെ ഐസിസിയിലെ ഒരംഗം എതിർത്തതായി റിപ്പോർട്ട്. പാകിസ്താൻ ക്രിക്കറ്റിൽ നിന്നുള്ള അംഗം ഐസിസി ചെയർമാനായി ജയ് ഷാ വരുന്നതിനോടുള്ള നടപടികളോട് നിശബ്ദഥ പാലിച്ചെന്നാണ് ന്യൂസ് 18 പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഐസിസിയിൽ 16 അംഗങ്ങളാണുള്ളത്. അതിൽ 15 പേരുടെയും പിന്തുണ ജയ് ഷായ്ക്ക് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഇല്ലാതെ എതിരില്ലാതെയാണ് ജയ് ഷാ ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്.
ജയ് ഷായ്ക്ക് പിന്തുണ നൽകി ഐസിസിയിലെ എല്ലാ അംഗങ്ങളും സംസാരിക്കണമെന്നതാണ് നിയമം. എന്നാൽ പാകിസ്താൻ ക്രിക്കറ്റിന്റെ അംഗം ഒരു വാക്ക് പോലും സംസാരിച്ചില്ല. നടപടികൾ പൂർണമായും അവസാനിക്കും വരെ കാഴ്ചക്കാരനായി ഇരിക്കുകയായിരുന്നു പാകിസ്താന്റെ അംഗമെന്നും ഐസിസി വൃത്തങ്ങൾ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്; ഒരു മാറ്റത്തോടെ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചുഐസിസിയുടെ ചരിത്രത്തിൽ, ഏറ്റവും പ്രായം കുറഞ്ഞ ചെയർമാൻ ആണ് 35 കാരനായ ജയ് ഷാ. ഇതിനു മുമ്പ് ഇന്ത്യയില് നിന്ന് രണ്ട് പേര് ഐ സി സി ചെയര്മാന് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന് ശ്രീനിവാസന് (2014 മുതല് 2015 വരെ), ശശാങ്ക് മനോഹര് (2015 മുതല് 2020 വരെ) എന്നിവരാണ് ചെയര്മാന് സ്ഥാനത്ത് ഉണ്ടായിരുന്നവര്. ഐ സി സി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു. ജഗ്മോഹന് ഡാല്മിയ (1997 മുതല് 2000 വരെ), ശരദ് പവാര് (2010- 2012) എന്നിവരാണ് പ്രസിഡന്റുമാരായിരുന്നത്.