ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും ജസ്പ്രീത് ബുംറയെയും വിമർശിച്ച് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തുടർച്ചയായി വിശ്രമം എടുക്കുന്നതും ആഭ്യന്തര ക്രിക്കറ്റിലും ഇരുവരും കളിക്കാതിരുന്നതുമാണ് മുൻ താരത്തെ ചൊടിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിൽ 249 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതിൽ 59 ശതമാനം മത്സരങ്ങളാണ് രോഹിത് കളിച്ചത്. കോഹ്ലി 61 ശതമാനവും ബുംറ 34 ശതമാനം മത്സരങ്ങളുമാണ് കളിച്ചത്. ഇന്ത്യൻ ടീമിൽ നിന്ന് വിശ്രമം എടുക്കുന്ന താരങ്ങൾ എന്തുകൊണ്ട് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നില്ലെന്ന് മഞ്ജരേക്കർ ചോദിച്ചു.
ട്വന്റി 20 ലോകകപ്പിന് ശേഷം ശ്രീലങ്കൻ പരമ്പരയിൽ ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും കളിച്ചിരുന്നു. എന്നാൽ ലോകകപ്പിന് ശേഷം ജസ്പ്രീത് ബുംറ ഇനിയും ഇന്ത്യൻ ടീമിനൊപ്പം ചേർന്നിട്ടില്ല. അടുത്ത മാസം ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ തുടങ്ങുന്ന പരമ്പരയിൽ ബുംറ ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്.
'നിങ്ങൾ വിരമിക്കുന്നതിന് മുമ്പ് പാകിസ്താനിൽ കളിക്കണം': ഇന്ത്യൻ ഇതിഹാസങ്ങളോട് കമ്രാൻ അക്മൽസെപ്റ്റംബർ അഞ്ച് മുതലാണ് ദുലീപ് ട്രോഫിക്ക് തുടക്കമാകുന്നത്. ഇന്ത്യൻ ടീമിൽ മത്സരങ്ങൾ ഇല്ലാത്തപ്പോൾ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ മുതിർന്ന താരങ്ങളായി രോഹിത്, കോഹ്ലി, ബുംറ എന്നിവർക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെങ്കിൽ സ്വയം തീരുമാനമെടുക്കാമെന്നും നിർദ്ദേശമുണ്ട്. മൂന്ന് താരങ്ങളും ദുലീപ് ട്രോഫിയിൽ കളിക്കുന്നുമില്ല.