ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ 'റൈറ്റ് ടു മാച്ച് കാർഡ്' നിയമം എന്തിനെന്ന ചോദ്യവുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഒരു ടീം ഏറ്റവും മികച്ച നാലോ അഞ്ചോ താരങ്ങളെയാണ് ടീമിൽ നിലനിർത്തുന്നത്. അതിൽ ഉൾപ്പെടാത്ത ഒരു താരത്തെ എന്തുകൊണ്ടാണ് ആർടിഎം കാർഡുകൾ ഉപയോഗിച്ച് ടീമിലെത്തിക്കുന്നതെന്ന് അശ്വിൻ ചോദിച്ചു.
ടീമുകൾക്ക് ആർടിഎം കാർഡുകൾ ഉപയോഗിക്കണമെങ്കിൽ അത് താരങ്ങളുടെ സമ്മതപ്രകാരമായിരിക്കണം. ഇരു പാർട്ടികളും തമ്മിൽ മുമ്പെ തന്നെ ഒരു കരാറിൽ എത്തണം. അത്രയും തുക നൽകാൻ ടീമുകൾ തയ്യാറല്ലെങ്കിൽ ആർടിഎം കാർഡുകൾ ഒഴിവാക്കണമെന്നും രവിചന്ദ്രൻ അശ്വിൻ അഭിപ്രായപ്പെട്ടു.
ജയ് ഷാ ചെയർമാനാകുന്നത് ഐസിസിയിലെ ഒരംഗം എതിർത്തു; റിപ്പോർട്ട്ഇന്ത്യൻ പ്രീമിയർ ലീഗിൽ 2014ലെ താരലേലത്തിലാണ് ആർ ടി എം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ലേലത്തിന് മുമ്പായി ഒരു താരത്തിനെ ടീമുകൾക്ക് ഒഴിവാക്കേണ്ടി വന്നാൽ ലേലത്തിൽ ഈ താരങ്ങളെ വീണ്ടും സ്വന്തമാക്കാൻ കഴിയുന്നതാണ് ആർടിഎം കാർഡുകൾ. എന്നാൽ ഇങ്ങനെ സ്വന്തമാക്കുന്ന താരത്തിന് ലേലത്തിൽ എത്ര തുകയ്ക്ക് വിറ്റഴിച്ചോ അത്രയും തുക നിലനിർത്തുന്ന ടീം നൽകണം. എന്നാൽ 2018 മുതൽ ഐപിഎൽ ലേലത്തിൽ ഈ നിയമമില്ല. അടുത്ത ഐപിഎല്ലിന് മുമ്പായി മെഗാ ലേലം നടക്കുന്നതിനാൽ ആർടിഎം കാർഡുകൾ ഉപയോഗിക്കാൻ കഴിയണമെന്നാണ് വിവിധ ടീം ഉടമകളുടെ ആവശ്യം.