ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ അമേരിക്കയെ നാല് റൺസിന് തോൽപ്പിച്ച് നെതർലൻഡ്സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ അമേരിക്ക 19.1 ഓവറിൽ 128 റൺസിൽ എല്ലാവരും പുറത്തായി.
ടോസ് നേടിയ നെതർലൻഡ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻ നിരയിൽ 27 റൺസെടുത്ത മാക്സ് ഒഡൗഡിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. വിക്രംജിത്ത് സിംഗ് 14 റൺസും സ്കോട്ട് എഡ്വേഡ്സ് 10 റൺസുമെടുത്ത് പുറത്തായി. ഒരുഘട്ടത്തിൽ ഏഴിന് 79 എന്ന സ്കോറിലായിരുന്നു നെതർലൻഡ്സ്. എട്ടാമനായി ക്രീസിലെത്തി 36 റൺസുമായി പുറത്താകാതെ നിന്ന റയാൻ ക്ലീൻ ആണ് നെതർലൻഡ്സ് സ്കോർ 100 കടത്തിയത്. അമേരിക്കയ്ക്കായി ഹർമീത് സിംഗ് മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിൽ അമേരിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ആൻഡ്രീസ് ഗൗസ് 43 റൺസും സൈതേജ മുക്മല്ല 24 റൺസുമെടുത്ത് ഭേദപ്പെട്ട സംഭാവന നൽകി. എന്നാൽ ഇരുവരും പുറത്തായ ശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് അമേരിക്കയ്ക്ക് തിരിച്ചടിയായി. രണ്ടിന് 75 എന്ന സ്കോറിൽ നിന്നുമാണ് അമേരിക്ക 128 റൺസിൽ എല്ലാവരും പുറത്തായത്. നെതർലൻഡ്സിനായി ആര്യൻ ദത്ത് മൂന്ന് വിക്കറ്റെടുത്തു.
'നിങ്ങൾ വിരമിക്കുന്നതിന് മുമ്പ് പാകിസ്താനിൽ കളിക്കണം': ഇന്ത്യൻ ഇതിഹാസങ്ങളോട് കമ്രാൻ അക്മൽകാനഡ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നാല് മത്സരങ്ങൾ പിന്നിടുമ്പോൾ നെതർലൻഡ്സ് ആണ് ഒന്നാമത്. നാല് മത്സരങ്ങളിൽ നിന്ന് നെതർലാൻഡ്സിന് മൂന്ന് വിജയങ്ങളുണ്ട്. ഓരോ വിജയങ്ങൾ വീതമുള്ള കാനഡ രണ്ടാമതും അമേരിക്ക മൂന്നാം സ്ഥാനത്തുമാണ്.