ഇന്ത്യൻ മുൻ പേസർ സഹീർ ഖാനെ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായി നിയോഗിച്ചു. കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ടീം അധികൃതർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഐപിഎൽ സീസണ് മുമ്പായി ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്റർ സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീർ ഒഴിഞ്ഞിരുന്നു. ഈ സീസണിന് മുമ്പായി ദക്ഷിണാഫ്രിക്കൻ മുൻ താരം മോണി മോർക്കൽ ബൗളിംഗ് പരിശീലകന്റെ റോളിൽ നിന്നും പിന്മാറി. ഇരുവർക്കും പകരക്കാരനാകാൻ സഹീറിന് കഴിയുമെന്നാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പ്രതീക്ഷ.
ലഖ്നൗ സൂപ്പർ ജന്റ്സിൽ മുഖ്യപരിശീലകൻ ജസ്റ്റിൻ ലാംഗർ, ആദം വോഗ്സ്, ലാൻസ് ക്ലൂസനർ, ജോണ്ടി റോഡ്സ് എന്നിവർക്കൊപ്പമാണ് സഹീറിനെ മെന്ററായി ലഖ്നൗ എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2022ൽ അരങ്ങേറ്റം കുറിച്ച ടീമാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. ആദ്യ രണ്ട് സീസണുകളിലും പ്ലേ ഓഫിലെത്താൻ ലഖ്നൗവിന് കഴിഞ്ഞു. ഈ രണ്ട് തവണയും ഗൗതം ഗംഭീറായിരുന്നു ലഖ്നൗവിന്റെ ഉപദേശകൻ. എന്നാൽ കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്താണ് കെ എൽ രാഹുൽ നായകനായ ടീമിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്. മാറ്റങ്ങളോടെ അടുത്ത സീസൺ ഐപിഎല്ലിൽ മുന്നേറാനാവുമെന്നാണ് ലഖ്നൗവിന്റെ കണക്കുകൂട്ടലുകൾ.
99 ലെ 2 ഏകദിനങ്ങൾ, പിന്നെ വിസ്മൃതിയിലേക്ക്; ഇന്ന് SBI പി ആർ ഏജന്റായി മാറിയ ക്രിക്കറ്റർ2018 മുതൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു സഹീർ. പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ ഗ്ലോബൽ ക്രിക്കറ്റ് ഡെവലപ്പ്മെന്റിന്റെ തലപ്പത്തേയ്ക്കും സഹീർ എത്തിച്ചേർന്നു. എന്നാൽ കഴിഞ്ഞ സീസണിൽ രോഹിത് ശർമ്മയുടെ നായകമാറ്റം ടീമിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.