ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലും രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ തന്നെ കളിക്കാനാണു സാധ്യതയെന്ന് ഇന്ത്യൻ ക്രിക്കറ്റ് സഹതാരം രവിചന്ദ്രൻ അശ്വിൻ. ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടെന്നു കരുതി രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് വിടില്ലെന്നും രവിചന്ദ്രൻ അശ്വിൻ പ്രതികരിച്ചു. കഴിഞ്ഞ ഐപിഎൽ സീസണിൽ രോഹിത് ശർമ്മയ്ക്ക് മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം നഷ്ടപ്പെട്ടിരുന്നു. പിന്നാലെ താരം ടീം വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് മുംബൈ വിടില്ലെന്ന് പ്രസ്താവിച്ച് രവിചന്ദ്രൻ അശ്വിൻ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു രോഹിത്. മുംബൈ ഇന്ത്യൻസിനെ 10 വർഷത്തോളം നയിച്ചു. അഞ്ച് കിരീടങ്ങൾ നേടി. ഇനിയും മുംബൈ നായകനെന്ന സമ്മർദ്ദം ഒഴിവാക്കാനാവും രോഹിത് ശർമ്മ ശ്രമിക്കുക. ക്യാപ്റ്റൻ അല്ലെങ്കിലും രോഹിത് ശർമ്മ മുംബൈയിൽ തന്നെ കളിക്കും. ഒരു ഘട്ടം കഴിഞ്ഞാല് ചില താരങ്ങൾക്കു പണം വിഷയമാകാറില്ലെന്നും രവിചന്ദ്രൻ അശ്വിൻ വ്യക്തമാക്കി.
ഷഹീൻ അഫ്രീദിയെ ഒഴിവാക്കി; രണ്ടാം ടെസ്റ്റിനുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞ സീസണിൽ നായകനായല്ലാതെ മുംബൈക്കുവേണ്ടി കളിച്ച രോഹിത് ശർമ്മ സീസണിൽ 417 റൺസാണ് നേടിയത്. 150ലധികം സ്ട്രൈക്ക് റേറ്റ് കാത്ത് സൂക്ഷിക്കാനും താരത്തിന് കഴിഞ്ഞു. ഒരു സെഞ്ച്വറിയും ഒരു അര്ധ സെഞ്ച്വറിയും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. എന്നാൽ മുംബൈ ഇന്ത്യൻസ് അവസാന സ്ഥാനക്കാരായാണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.