ഷഹീൻ അഫ്രീദിയെ ഒഴിവാക്കി; രണ്ടാം ടെസ്റ്റിനുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു

അഫ്രീദിയെ ഒഴിവാക്കിയതിന് കാരണം പാകിസ്താൻ ക്രിക്കറ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല

dot image

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. പേസർ ഷഹീൻ ഷാ അഫ്രീദിയെ ഒഴിവാക്കിയാണ് രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്രീദിയെ ഒഴിവാക്കിയതിന് കാരണം പാകിസ്താൻ ക്രിക്കറ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ പാകിസ്താനായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് അഫ്രീദി.

പേസർ മിർ ഹംസയും സ്പിന്നർ അബ്റാർ അഹമ്മദുമാണ് പാക് ടീമിലേക്ക് എത്തിയ മറ്റ് താരങ്ങൾ. ആദ്യ മത്സരം പരാജയപ്പെട്ട പാകിസ്താന് പരമ്പര കൈവിട്ടുപോകാതിരിക്കാൻ രണ്ടാം ടെസ്റ്റിൽ വിജയം നിർണായകമാണ്. ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്താനെതിരെ ടെസ്റ്റ് മത്സരത്തിൽ വിജയിക്കുന്നത്.

അരങ്ങേറ്റത്തിൽ ഇന്ത്യയ്ക്കെതിരെ നേടിയത് അർദ്ധ സെഞ്ച്വറി; ഓസീസ് ഓപ്പണർ 26-ാം വയസിൽ വിരമിച്ചു

രണ്ടാം ടെസ്റ്റിനുള്ള പാകിസ്താൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), അബ്റാർ അഹമ്മദ്, മുഹമ്മദ് അലി, സൽമാൻ അലി ആഗ, സയീം അയൂബ്, ബാബർ അസം, മിർ ഹംസ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), അബ്ദുള്ള ഷെഫീക്ക്, നസീം ഷാ, ഖുറം ഷെഹ്സാദ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us