ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം സഹീർ ഖാനെ പ്രശംസിച്ച് ഐപിഎൽ ടീമായ ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക. കഴിഞ്ഞ ദിവസമാണ് സഹീർ ഖാൻ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്റർ സ്ഥാനത്തേയ്ക്ക് എത്തിയത്. പിന്നാലെയാണ് ഇന്ത്യൻ മുൻ താരത്തെ പ്രശംസിച്ചും ലഖ്നൗ നായകൻ കെ എൽ രാഹുലിനെ പരോക്ഷമായി വിമർശിച്ചും സഞ്ജീവ് ഗോയങ്ക രംഗത്തെത്തിയത്.
കഴിഞ്ഞ വർഷത്തെ ഐപിഎല്ലിനിടയിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് തനിക്ക് മനസിലായി. മത്സരം വിജയിക്കാൻ ആഗ്രഹമുള്ള ഒരാൾ ടീമിന്റെ മെന്റർ സ്ഥാനത്തോ മറ്റേതെങ്കിലും സ്ഥാനത്തോ എത്തണം. സഹീർ ഖാൻ ഒരു താരമായിരുന്നപ്പോൾ വിജയിക്കാനുള്ള ആവേശം ഇന്ത്യൻ ക്രിക്കറ്റ് കണ്ടിട്ടുള്ളതാണ്. അതുപോലൊരാൾ ലഖ്നൗവിൽ ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ഗോയങ്ക വ്യക്തമാക്കി.
യൂറോയിലെ മോശം പ്രകടനം തടസമായില്ല; നേഷൻസ് ലീഗ് കളിക്കാൻ പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുംലഖ്നൗ നായകൻ കെ എൽ രാഹുലിനുള്ള പരോക്ഷ വിമർശനമായും ഗോയങ്കയുടെ വാക്കുകളെ ആരാധകർ വിലയിരുത്തുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ പോലും രാഹുലിന്റെ മെല്ലെപ്പോക്ക് പല മത്സരങ്ങളിലും ലഖ്നൗവിനെ പരാജയപ്പെടുത്തിയിരുന്നു. ഐപിഎൽ 2025ൽ ലഖ്നൗ ടീമിൽ രാഹുൽ ഉണ്ടാകില്ലെന്ന് വരെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഏത് താരത്തെ നിലനിർത്തണെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നാണ് ടീം ഉടമ സഞ്ജീവ് ഗോയങ്ക കഴിഞ്ഞ ദിവസം പറഞ്ഞത്.