ഡൽഹി പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ അടിച്ചുതകർത്ത് ആയുഷ് ബദോനി. നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തിൽ സൗത്ത് ഡൽഹി സൂപ്പർസ്റ്റാഴ്സിന് വേണ്ടിയാണ് ബദോനിയുടെ വെടിക്കെട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ് ബദോനി. 55 പന്ത് നേരിട്ട ബദോനി എട്ട് ഫോറിന്റെയും 19 സിക്സിന്റെയും അകമ്പടിയോടെയാണ് 165 റൺസെടുത്തത്. 300.00 ആണ് ബദോനിയുടെ സ്ട്രൈക്ക് റേറ്റ്.
മത്സരത്തിൽ സൗത്ത് ഡൽഹി സൂപ്പർസ്റ്റാഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തു. ബദോനിയെ കൂടാതെ പ്രിയാൻഷ് ആര്യയും സൗത്ത് ഡൽഹി സൂപ്പർസ്റ്റാഴ്സും സെഞ്ച്വറി നേടി. 50 പന്ത് നേരിട്ട പ്രിയാൻഷ് 10 ഫോറും 10 സിക്സും സഹിതം 120 റൺസ് അടിച്ചുകൂട്ടി. 240.00 സ്ട്രൈക്ക് റേറ്റിലായിരുന്നു പ്രിയാൻഷിന്റെ ബാറ്റിംഗ്.
അടുത്ത സീസണിലും IPL ൽ ഇംപാക്ട് പ്ലേയറുണ്ടാവുമോ? തീരുമാനം വീണ്ടും പരിശോധിക്കാൻ ബിസിസിഐAYUSH BADONI HAS JUST SCORED 165(55) WITH 19 SIXES 🤯🤯🤯🤯 pic.twitter.com/3SpihBALNL
— Lucknow Super Giants (@LucknowIPL) August 31, 2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനായി 42 മത്സരങ്ങൾ കളിച്ച താരമാണ് ആയൂഷ് ബദോനി. 634 റൺസാണ് ബദോനിയുടെ സമ്പാദ്യം. പുറത്താകാതെ നേടിയ 59 റൺസാണ് ഉയർന്ന സ്കോർ.