ഇടവേളകളില്ലാതെ ഇന്ത്യന് ക്രിക്കറ്റ് ടീമില് ഇനി മലയാളികളുടെ സാന്നിദ്ധ്യമുണ്ടാകും; മോഹന്ലാല്

ലീഗ് ട്രോഫിയുടെ പ്രകാശനം മോഹന്ലാലും കായികമന്ത്രി വി അബ്ദുറഹിമാനും ചേര്ന്നാണ് നിര്വഹിച്ചത്.

dot image

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് തുടക്കമാകുന്നതോടെ ഇടവേളകളില്ലാതെ ഇന്ത്യന് ടീമില് ഇനി മലയാളികളുടെ സാന്നിദ്ധ്യമുണ്ടാകുമെന്ന് മോഹന്ലാല്. കേരള ക്രിക്കറ്റ് ലീഗിന്റെ ട്രോഫി പ്രകാശനത്തിനെത്തിയതായിരുന്നു മോഹന്ലാല്. ക്രിക്കറ്റ് ലീഗിനായി തയ്യാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും മോഹന്ലാല് നിര്വഹിച്ചു.

കേരള ക്രിക്കറ്റ് ലീഗിന് തുടക്കമാകുന്നതോടെ ഇടവേളകളില്ലാതെ ഇന്ത്യന് ടീമില് ഇനി മലയാളികളുടെ സാന്നിദ്ധ്യമുണ്ടാകും. ക്രിക്കറ്റ് പരിശീലിക്കാന് മികച്ച അവസരമാണ് ഇപ്പോള് കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ല ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാര്ക്ക് നല്കുന്നത്. കേരളത്തിലുടനീളം പടര്ന്നുകിടക്കുന്ന ഗ്രൗണ്ടുകളും നല്ല പരിശീലകരും ഉള്പ്പെടെയുള്ള നല്ല കാര്യങ്ങളുടെ ഫലമായാണ് ഇന്ത്യന് ക്രിക്കറ്റില് കേരളത്തിന് മികച്ച പ്രകടനങ്ങള് കാഴ്ചവെക്കാന് പറ്റുന്നതെന്നും മോഹന്ലാല് ചൂണ്ടിക്കാട്ടി.

വനിതാ ഇന്ത്യന് ടീമില് ഈ വര്ഷം മിന്നു മണി, ആശ ശോഭന, സജന ജീവന് എന്നിവര്ക്ക് അവസരം ലഭിച്ചത് തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിലയിരുത്താന് ധാരാളമാണ്. ഒരു കൂട്ടം ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാന് സാധിച്ച കേരള ക്രിക്കറ്റ് അസോസിയേഷന് ഇനിയും ഇക്കാര്യത്തില് ഏറെ കാര്യങ്ങള് ചെയ്യാനുണ്ടെന്നും അതിന് അവര്ക്ക് സാധിക്കുമെന്നും മോഹന്ലാല് പറഞ്ഞു.

ലീഗ് ട്രോഫിയുടെ പ്രകാശനം മോഹന്ലാലും കായികമന്ത്രി വി അബ്ദുറഹിമാനും ചേര്ന്നാണ് നിര്വഹിച്ചത്. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്ജ് അദ്ധ്യക്ഷത വഹിച്ചു. കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര് എന്നിവര് സംസാരിച്ചു. കേരള ക്രിക്കറ്റ് ലീഗ് ചെയര്മാന് നാസര് മച്ചാന്, വനിതാ ക്രിക്കറ്റ് ഗുഡ് വില് അംബാസഡര് കീര്ത്തി സുരേഷ് എന്നിവരും ഫ്രാഞ്ചൈസി ഉടമകളും ടീം അംഗങ്ങളും ചടങ്ങില് പങ്കെടുത്തു.

dot image
To advertise here,contact us
dot image