ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാതാരലേലം വരാനിരിക്കെ ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ എൽ രാഹുലിനെ പിന്തുണച്ച് ഫീൽഡിംഗ് പരിശീലകൻ ജോണ്ടി റോഡ്സ്. അടുത്ത വർഷത്തെ ഐപിഎല്ലിൽ രാഹുൽ ലഖ്നൗവിന്റെ ഭാഗമാകുമോയെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് ടീം പരിശീലക സംഘത്തിൽ ഒരാൾ താരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്.
ഐപിഎല്ലിലെ പുതിയൊരു ടീമിന്റെ നായകനാകുകയും ഓരോ സീസണിലും പ്ലേ ഓഫിലെത്തുകയും ചെയ്യുന്നത് വലിയ നേട്ടമാണ്. നായകമികവുള്ള ഒരു താരത്തിന് മാത്രമെ ഇത്തരമൊരു നേട്ടം സ്വന്തമാക്കാൻ കഴിയൂ. ലഖ്നൗ സൂപ്പർ ജയന്റ്സിനെ രാഹുൽ നയിക്കുന്ന രീതിയും താരങ്ങളോടുള്ള സമീപനവും ഏറെ മികച്ചതാണ്. റോഡ്സ് ചൂണ്ടിക്കാട്ടി.
പന്ത് കഴുത്തിൽ തട്ടിത്തെറിച്ച് സ്റ്റമ്പിൽ കയറി, വിചിത്ര വിക്കറ്റിന് പിന്നാലെ പരിക്കും!ലഖ്നൗ ഐപിഎല്ലിൽ മൂന്ന് സീസൺ മാത്രമെ പിന്നിട്ടുള്ളു. പുതിയ താരങ്ങളുടെയും ഉടമസ്ഥരുടെയും ഇടയിൽ ഒരു കൾച്ചർ ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. വിവിധ രാജ്യങ്ങളിലെ താരങ്ങളാണ് ഐപിഎല്ലിലെ ഒരു ടീമിൽ കളിക്കുന്നത്. അവരെ ഒന്നിച്ചുകൊണ്ടുപോകാൻ രാഹുലിന്റെ നായകമികവിന് സാധിച്ചിട്ടുണ്ടെന്നും ജോണ്ടി റോഡ്സ് വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ രാഹുലിന്റെ നേതൃത്വത്തിൽ ലഖ്നൗവിന് കഴിഞ്ഞിരുന്നുള്ളൂ. രാഹുലിന്റെ ക്യാപ്റ്റൻസിനെയും ഏറെ വിമർശനവിധേയമായിരുന്നു.