ഗാർഡിയോള പറയുന്നു, 'അൺസ്റ്റോബിൾ' ഹാളണ്ട്!, തുടർച്ചയായ രണ്ടാം ഹാട്രിക്, സ്വപ്ന കുതിപ്പ്

ഈ ഹാട്രിക് അടക്കം ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടിയിരിക്കുകയാണ് ഹാളണ്ട്.

dot image

മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ പെപ് ഗാർഡിയോള ഏർലിങ് ഹാളണ്ടിനെ വിശേഷിപ്പിച്ചത് അൺസ്റ്റോബിൾ എന്നാണ്. ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ തുടർച്ചയായി രണ്ടാം ഹാട്രിക്കും കുറിച്ചതോടെയാണ് ഗാർഡിയോള ഹാളണ്ടിനെ വാനോളം പുകഴ്ത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. അതിനു മുമ്പത്തെ മത്സരത്തിൽ എർലിംഗ് ഹാലണ്ടിന്റെ ഹാട്രിക് മികവിൽ ഇപ്സ്വിച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു മാഞ്ചസ്റ്റർ സിറ്റി.

ഇക്കുറി ഹാളണ്ടിന്റെ ഗോളടിമികവിൽ 3- 1 നായിരുന്നു വെസ്റ്റ് ഹാമിനെതിരെയുള്ള സിറ്റിയുടെ വിജയം. 10,30, 83 മിനുട്ടുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. തുടര്ച്ചയായ രണ്ടാം മത്സരത്തിലാണ് ഹാളണ്ട് ഹാട്രിക് നേടുന്നത്. ഈ ഹാട്രിക് അടക്കം ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടിയിരിക്കുകയാണ് ഹാളണ്ട്. 'ഹാളണ്ടിന്റെ മൂന്ന് ഗോളുകളും മനോഹരമായിരുന്നു. മൂന്നാം ഗോൾ ശരിക്കും അൺസ്റ്റോപ്പബിൾ ആയിരുന്നു. അത്രയും പവർഫുള്ളൂം വേഗവുമുണ്ടായിരുന്നു ആ ഗോളിന്.' ഗാർഡിയോള ഹാളണ്ടിന്റെ ഗോളടി മികവിനെക്കുറിച്ച് മത്സരശേഷം പറഞ്ഞതിങ്ങനെയാണ്.

കഴിഞ്ഞ സീസണിലും ഇ പി എല്ലിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ഹാളണ്ടായിരുന്നു. 27 ഗോളുകളാണ് അദ്ദേഹം കഴിഞ്ഞ സീസണിൽ നേടിയത്. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്കോടെ 69 മത്സരങ്ങളിൽ നിന്നും 70 ഗോളുകൾ ഇതിനകം ഹാളണ്ട് നേടിക്കഴിഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us