ഐപിഎല്ലില് ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ യുവ പേസര് മായങ്ക് യാദവിനെ പുകഴ്ത്തി ടീമിന്റെ ഫീല്ഡിങ് പരിശീലകനും മുന് ദക്ഷിണാഫ്രിക്കന് താരവുമായ ജോണ്ടി റോഡ്സ്. ഐപിഎല്ലിലെ അരങ്ങേറ്റ സീസണില് തന്നെ മിന്നും പ്രകടനം പുറത്തെടുത്ത ശ്രദ്ധേയനായ താരമാണ് മായങ്ക്. താരത്തെ എല്എസ്ജിയുടെ റോള്സ് റോയ്സെന്നാണ് റോഡ്സ് വിശേഷിപ്പിച്ചത്.
'ഞാന് ഒരു ബൗളിങ് പരിശീലകനല്ല. എന്നാല് കഴിഞ്ഞ സീസണിന്റെ തുടക്കത്തില് തന്നെ മായങ്ക് യാദവിന് പരിക്കേറ്റപ്പോള് മോണി മോര്ക്കല് പറഞ്ഞിരുന്നു അവന് ബൗളര്മാരുടെ റോള്സ് റോയ്സിനെ പോലെയാണെന്ന്. ഞങ്ങള് അലന് ഡൊണാള്ഡിനെയാണ് ഇതിനുമുന്പ് 'റോള്സ് റോയ്സ്' എന്ന് വിളിച്ചിരുന്നത്. അതുപോലെയാണ് മായങ്കും. അവന് എല്എസ്ജിയുടെ റോള്സ് റോയ്സാണ്', റോഡ്സ് ഐഎഎന്എസിനോട് പറഞ്ഞു.
'സ്കൂള് ലെവല് ക്രിക്കറ്റർ', ടെസ്റ്റ് ഫിഫ്റ്റി അടിച്ചിട്ട് 616 ദിവസം; ബാബറിന് വീണ്ടും ട്രോള് മഴകഴിഞ്ഞ സീസണില് ലഖ്നൗവിന് വേണ്ടി മായങ്ക് കാഴ്ചവെച്ച പ്രകടനത്തെ കുറിച്ചും റോഡ്സ് പ്രതികരിച്ചു. 'മായങ്ക് ഒരു സീസണ് മുഴുവനും ടീമിനൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ടീമുടമകള് അവനെ നിലനിര്ത്താന് തീരുമാനിച്ചത്. ഐപിഎല്ലില് ഉടനീളം അദ്ദേഹം ടീമിനൊപ്പം തിരിച്ചുവരവിന് ശ്രമിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ മായങ്ക് അങ്ങേയറ്റം കഴിവുള്ള ഒരു ചെറുപ്പക്കാരനാണെന്ന് ഞങ്ങള് വിശ്വസിക്കുന്നു. എല്ലാ മത്സരങ്ങളിലും ഞങ്ങള് അവനെ നിരീക്ഷിക്കുകയായിരുന്നു', റോഡ്സ് കൂട്ടിച്ചേര്ത്തു.
ഐപിഎല് 2024ലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞാണ് താരം ശ്രദ്ധ നേടിയത്. റോയല് ചലഞ്ചേഴ്സിനെതിരായ മത്സരത്തില് 156.7 കിലോമീറ്റര് വേഗതയിലായിരുന്നു മായങ്ക് പന്തെറിഞ്ഞത്. എന്നാല് ഏതാനും മത്സരങ്ങളില് മാത്രമാണ് താരത്തിന് കളിക്കാനായത്. തുടര്ച്ചയായി പരിക്ക് അലട്ടിയതോടെ മായങ്ക് ഐപിഎല്ലില് നിന്ന് പിന്മാറുകയായിരുന്നു.