ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഏകദിന, ട്വന്റി 20 ടീമുകളുടെ പരിശീലകനായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ചു. നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായിരുന്നു മക്കല്ലം. മൂന്ന് വർഷത്തേയ്ക്കാണ് മുൻ ന്യുസിലാൻഡ് നായകന്റെ നിയമനം. അടുത്ത വർഷം ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പായി നടക്കുന്ന ഇന്ത്യൻ പരമ്പരയാണ് മക്കല്ലത്തിന്റെ പരിശീലക സ്ഥാനത്തുള്ള ആദ്യ അസൈമെന്റ്.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ പരിശീലിപ്പിച്ചതിൽ 28ൽ 17 മത്സരങ്ങളും വിജയിപ്പിക്കാൻ മക്കല്ലത്തിന് കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനെ ആക്രമണ ശൈലിയിൽ സമീപിക്കുന്ന ബാസ്ബോൾ രീതി പ്രസിദ്ധിയാർജ്ജിച്ചതും മക്കല്ലതിന്റെ നേട്ടമാണ്. ഇംഗ്ലണ്ട് ക്രിക്കറ്റിനെ മൂന്ന് രൂപങ്ങളിലും പരിശീലിപ്പിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്ന് മക്കല്ലം പറഞ്ഞു.
'അടുത്തത് ഇന്ത്യ'; രോഹിത് ശർമ്മയുടെ സംഘത്തിന് മുന്നറിയിപ്പുമായി നജ്മുല് ഹൊസൈന് ഷാന്റോഅന്താരാഷ്ട്ര ക്രിക്കറ്റിൽ ന്യുസിലാൻഡിനായി 400ൽ അധികം മത്സരങ്ങൾ കളിച്ച താരമാണ് മക്കല്ലം. മൂന്ന് ഫോർമാറ്റുകളിലുമായി 14,000ത്തിലധികം റൺസും താരം നേടിയെടുത്തു. എക്കാലത്തും ആക്രമണ ബാറ്റിംഗ് ശൈലിയുടെ പ്രതീകമായിരുന്നു മക്കല്ലം. 2015 ഏകദിന ലോകകപ്പിൽ ന്യുസിലാൻഡ് ഫൈനലിൽ എത്തിയത് മക്കല്ലത്തിന്റെ കീഴിലായിരുന്നു.