സ്കോട്ട്ലന്ഡിനെതിരായ ഒന്നാം ട്വന്റി 20യിൽ തകർപ്പൻ വിജയവുമായി ഓസ്ട്രേലിയ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്ഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ 9.4 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയത്തിലെത്തി. വെറും 17 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച ട്രാവിസ് ഹെഡ് ഓസ്ട്രേലിയയ്ക്കുവേണ്ടി വേഗത്തിൽ 50 റൺസിലെത്തുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 2022ൽ ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയൻ ടീമിലെ സഹതാരം മാർകസ് സ്റ്റോണിസിന്റെ 17 ബോളിൽ അർദ്ധ സെഞ്ച്വറിയെന്ന റെക്കോർഡിന് ഒപ്പമെത്താനാണ് ഹെഡിന് സാധിച്ചത്. 25 പന്തിൽ 12 ഫോറും രണ്ട് സിക്സും സഹിതം 80 റൺസെടുത്ത ഹെഡ് തന്നെയാണ് മത്സരത്തിൽ ഓസീസിന്റെ വിജയശിൽപ്പി.
സ്കോട്ട്ലന്ഡിലെ എഡിൻബർഗിലെ ഗ്രാഞ്ച് ക്ലബിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രലിയ സ്കോട്ട്ലന്ഡിനെ ബാറ്റിംഗിനയച്ചു. 28 റൺസെടുത്ത ഓപ്പണർ ജോർജ്ജ് മുൻസി സ്കോട്ട്ലന്ഡ് നിരയിൽ ടോപ് സ്കോററായി. മാത്യൂ ക്രോസ് 27 റൺസും സ്കോട്ടീഷ് നായകൻ റിച്ചി ബെറിംഗ്ടൺ 23 റൺസും സംഭാവന ചെയ്തു. ഓസ്ട്രേലിയൻ നിരയിൽ സീൻ അബോട്ട് മൂന്ന് വിക്കറ്റുകളെടുത്തു.
മെസ്സിയെ അനുകരിച്ച് റൊണാൾഡോ; തരംഗമായി താരത്തിന്റെ യുട്യൂബ് വീഡിയോമറുപടി ബാറ്റിംഗിൽ റൺസൊന്നുമെടുക്കാതെ ജെയ്ക്ക് ഫ്രെയ്സർ മക്ഗർഗിനെ ഓസ്ട്രേലിയയ്ക്ക് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ ട്രാവിസ് ഹെഡും മിച്ചൽ മാർഷും 113 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. മിച്ചൽ മാർഷ് 12 പന്തിൽ 39 റൺസെടുത്താണ് പുറത്തായത്. പിന്നാലെ 80 റൺസുമായി ട്രാവിസ് ഹെഡിന്റെ വിക്കറ്റും നഷ്ടമായി. ജോഷ് ഇംഗ്ലീസ് 27 റൺസോടെയും മാർകസ് സ്റ്റോണിസ് എട്ട് റൺസോടെയും പുറത്താകാതെ നിന്നു. സ്കോട്ട്ലന്ഡ് നിരയിൽ മാർക് വാറ്റ് രണ്ട് വിക്കറ്റെടുത്തു.