ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി ഇതിഹാസതാരവും മുൻ പരിശീലകനുമായ രാഹുൽ ദ്രാവിഡ് എത്തുന്നു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. അതിനു ശേഷം ദ്രാവിഡ് പുതിയ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. ആ സമയത്തേ തന്റെ മുൻ ടീമായ രാജസ്ഥാനുമായി ദ്രാവിഡ് കരാറൊപ്പിടുമെന്ന് വാർത്തകളുണ്ടായിരുന്നു. ദ്രാവിഡിനൊപ്പം ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായ വിക്രം റാഥോറിനെയും ടീമിലെത്തിക്കാൻ രാജസ്ഥാൻ ശ്രമിക്കുന്നുണ്ട്.
മുൻ സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായിരുന്ന കുമാർ സംഗക്കാര ടീം ഡയറക്ടറുടെ റോളിലേക്ക് മാറുമെന്നാണ് സൂചന. ഐപിഎൽ 2021ൽ രാജസ്ഥാനെ ഫൈനലിൽ എത്തിച്ചതാണ് സംഗക്കാരയുടെ പ്രധാന നേട്ടം. മുമ്പ് 2011 മുതൽ 2013 വരെയുളള സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്നു രാഹുൽ ദ്രാവിഡ്. 2013ലെ ഐപിഎല്ലിൽ രാജസ്ഥാനെ പ്ലേ ഓഫിൽ എത്തിച്ചതും അതേ വർഷം നടന്ന ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിച്ചതുമാണ് ദ്രാവിഡിന്റെ കീഴിൽ രാജസ്ഥാൻ നേടിയ പ്രധാന നേട്ടങ്ങൾ.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സര സീരീസാക്കണം, വിചിത്ര ആവശ്യവുമായി ഓസീസ് സ്പിന്നർ2014, 2015 സീസണുകളിൽ ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായിരുന്നു. പിന്നാലെ ഒരു വർഷം ദ്രാവിഡ് സഞ്ജു ഉൾപ്പെട്ട ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനാനായും രംഗപ്രവേശം ചെയ്തു. പിന്നാലെ ഇന്ത്യൻ ജൂനിയർ ടീമിന്റെയും ദേശീയ ടീമിന്റെയും പരിശീലകനായി.
ജൂനിയർ ടീമിനൊപ്പം പരിശീലകനായി 2018ൽ അണ്ടർ 19 ലോകകപ്പിൽ കിരീടം ചൂടിയ ദ്രാവിഡ്, സീനിയർ ടീമിനായി 2024ലെ ട്വന്റി 20 ലോകകപ്പും സ്വന്തമാക്കിയിട്ടുണ്ട്.