പരിശീലകനാകാനുള്ള താൽപര്യം തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം വിരേന്ദർ സെവാഗ്. എന്നാൽ ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ താനില്ലെന്നും ഏതെങ്കിലും ഒരു ഐപിഎൽ ടീം സമീപിച്ചാൽ പരിഗണിക്കുമെന്നും സെവാഗ് പറഞ്ഞു. ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് എത്തിയാൽ താൻ 15 വർഷം മുമ്പ് ചെയ്തിരുന്ന ജോലിയിലേക്ക് മടങ്ങിപ്പോകും. ഒരു വർഷത്തിൽ എട്ട് മുതൽ ഒമ്പത് മാസം വരെ ഇന്ത്യൻ ടീമിനൊപ്പം താൻ കളിക്കുമായിരുന്നു. പരിശീലകനായി ഇത്രയും കാലം ടീമിനൊപ്പം നിൽക്കേണ്ടി വരുമെന്നാണ് സെവാഗിന്റെ വാദം.
തന്റെ മക്കൾക്ക് 14ഉം 16ഉം വയസാണുള്ളത്. തന്റെ സാന്നിധ്യം അവർക്കൊപ്പം ആവശ്യമുണ്ട്. അവർ രണ്ട് പേരും ഡൽഹിയിൽ ക്രിക്കറ്റ് കളിക്കുകയാണ്. ഒരാൾ തന്നെപ്പോലെ ഓപ്പണിംഗ് ബാറ്ററാണ്. മറ്റൊരാൾക്ക് ഓഫ് സ്പിന്നിനോടാണ് താൽപ്പര്യം. അവരുടെ ക്രിക്കറ്റിൽ തനിക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ ഇന്ത്യൻ പരിശീലകനാകുന്നത് ഏറെ ബുദ്ധിമുട്ടാണ്. പകരം ഐപിഎൽ ടീമിന്റെ പരിശീലകനാകാനാണ് തന്റെ താൽപര്യമെന്നും സെവാഗ് വ്യക്തമാക്കി.
ഓസീസിനായി ഹെഡിന്റെ അതിവേഗ അർദ്ധ സെഞ്ച്വറി; സ്കോട്ട്ലന്ഡിനെതിരെ 9.4 ഓവറിൽ വിജയംഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിന്റെ പരിശീലകനായി സെവാഗ് എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിനൊടുവിൽ പഞ്ചാബ് കിംഗ്സിന്റെ പരിശീലകനായിരുന്ന ട്രെവര് ബെയ്ലിസിന്റെ കാലാവധി പൂർത്തിയായിരുന്നു. പിന്നാലെ ഒരു ഇന്ത്യൻ പരിശീലകനെ സ്വന്തമാക്കാനാണ് പഞ്ചാബിന്റെ താൽപ്പര്യം. ഇതോടെയാണ് സെവാഗിന്റെ പേര് പഞ്ചാബ് കിംഗ്സിന്റെ മുഖ്യപരിശീലക സ്ഥാനത്തേയ്ക്ക് ഉയർന്ന് കേൾക്കുന്നത്.