അക്സർ പട്ടേലിന്റെ ഒറ്റയാൾ പോരാട്ടം; ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഡി 164ന് പുറത്ത്

ഒമ്പതാം വിക്കറ്റിൽ അക്സർ പട്ടേലും അർഷ്ദീപ് സിംഗും ചേർന്ന് 84 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

dot image

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ഡി ആദ്യ ഇന്നിംഗ്സിൽ 164 റൺസിൽ എല്ലാവരും പുറത്ത്. ഓൾ റൗണ്ടർ അക്സർ പട്ടേലിന്റെ വീരോചിത ചെറുത്ത് നിൽപ്പാണ് ഇന്ത്യ എയെ മൂന്നക്കം കടത്തിയത്. 118 പന്തിൽ ആറ് ഫോറും ആറ് സിക്സും സഹിതം 86 റൺസുമായി പത്താമനായാണ് അക്സർ പട്ടേൽ പുറത്തായത്. ഒമ്പതാം വിക്കറ്റിൽ അക്സർ പട്ടേലും അർഷ്ദീപ് സിംഗും ചേർന്ന് 84 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ഡി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലായിരുന്നു. ഇന്ത്യൻ താരം ശ്രേയസ് അയ്യർ ഉൾപ്പടെ ബാറ്റിംഗിൽ പരാജയപ്പെട്ടു. 16 പന്തിൽ ഒമ്പത് റൺസ് മാത്രമാണ് ഇന്ത്യ ഡിയുടെ ക്യാപ്റ്റൻ കൂടിയായ ശ്രേയസ് അയ്യരിന് നേടാനായത്. കർണാടകയിൽ നിന്നുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിന് റൺസൊന്നും എടുക്കാൻ കഴിഞ്ഞില്ല.

രണ്ടാം സെഷനിൽ തകർന്ന് ഇന്ത്യ ബി; പൊരുതി നിന്ന് മുഷീർ ഖാൻ

അത്രവ തൈദേ നാല്, യാഷ് ദുബെ 10, റിക്കി ബൂയി നാല്, ശ്രീകർ ഭരത് 13, സർനാഷ് ജെയിൻ 13, ഹർഷിത് റാണ പൂജ്യം എന്നിങ്ങനെ മോശം പ്രകടനങ്ങളുമായി വിക്കറ്റ് നഷ്ടപ്പെടുത്തി. അക്സർ പട്ടേലിന് പിന്തുണ നൽകിയ അർഷ്ദീപ് സിംഗ് 13 റൺസെടുത്തു. മൂന്ന് വിക്കറ്റെടുത്ത വൈശാഖ് വിജയ്കുമാറാണ് ഇന്ത്യ സിയ്ക്ക് വേണ്ടി തിളങ്ങിയത്.

dot image
To advertise here,contact us
dot image