ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി 20 ടീമുകളുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതിൽ പ്രതികരണവുമായി ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സ്. ഈ വാർത്ത കേട്ടപ്പോൾ താൻ അത്ഭുതപ്പെട്ടുപോയി. എങ്കിലും ഇതൊരു മികച്ച നീക്കമാണ്. ടെസ്റ്റ് ടീമിനെ മക്കല്ലം മികച്ച രീതിയിൽ പരിശീലിപ്പിച്ചിട്ടുണ്ട്. ഏകദിന, ട്വന്റി 20 ടീമുകൾക്കും മക്കല്ലത്തിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് സ്റ്റോക്സ് പ്രതികരിച്ചു.
ഇന്നലെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഏകദിന, ട്വന്റി 20 ടീമുകളുടെ പരിശീലകനായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ചത്. നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാണ് മക്കല്ലം. മൂന്ന് വർഷത്തേയ്ക്കാണ് മുൻ ന്യുസിലൻഡ് നായകനെ നിയമിച്ചിരിക്കുന്നത്. അടുത്ത വർഷം ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പായി നടക്കുന്ന ഇന്ത്യൻ പരമ്പരയാണ് മക്കല്ലത്തിന്റെ പരിശീലക സ്ഥാനത്തുള്ള ആദ്യ അസൈന്മെന്റ്.
'ഇന്ത്യൻ ടീം വേണ്ട, ഐപിഎൽ മതി'; പരിശീലകനാകാന് താൽപര്യം അറിയിച്ച് വിരേന്ദർ സെവാഗ്ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ പരിശീലിപ്പിച്ചതിൽ 28ൽ 17 മത്സരങ്ങളും വിജയിപ്പിക്കാൻ മക്കല്ലത്തിന് കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനെ ആക്രമണ ശൈലിയിൽ സമീപിക്കുന്ന ബാസ്ബോൾ രീതി പ്രസിദ്ധിയാർജ്ജിച്ചതും മക്കല്ലത്തിന്റെ നേട്ടമാണ്. ഇംഗ്ലണ്ട് ക്രിക്കറ്റിനെ മൂന്ന് രൂപങ്ങളിലും പരിശീലിപ്പിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്ന് മുൻ ന്യുസിലൻഡ് ഓപ്പണിംഗ് ബാറ്റർ വ്യക്തമാക്കിയിരുന്നു.