ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ഡിയ്ക്ക് തിരിച്ചടി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ഡി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലാണ്. ഇന്ത്യൻ താരം ശ്രേയസ് അയ്യർ ഉൾപ്പടെ ബാറ്റിംഗിൽ പരാജയപ്പെട്ടു. 16 പന്തിൽ ഒമ്പത് റൺസ് മാത്രമാണ് ഇന്ത്യ ഡിയുടെ ക്യാപ്റ്റൻ കൂടിയായ ശ്രേയസ് അയ്യരിന് നേടാനായത്. കർണാടകയിൽ നിന്നുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിന് റൺസൊന്നും എടുക്കാൻ കഴിഞ്ഞില്ല.
അത്രവ തൈദേ നാല്, യാഷ് ദുബെ 10, റിക്കി ബൂയി നാല്, ശ്രീകർ ഭരത് 13, സർനാഷ് ജെയിൻ 13 എന്നിങ്ങനെ മോശം പ്രകടനങ്ങളുമായി വിക്കറ്റ് നഷ്ടപ്പെടുത്തി. ഇന്ത്യൻ ഓൾ റൗണ്ടർ അക്സർ പട്ടേലിലാണ് ഇന്ത്യ ബി ടീമിന്റെ ഇനിയുള്ള പ്രതീക്ഷ. 20 റൺസുമായി താരം ക്രീസിൽ തുടരുകയാണ്.
അർജന്റീനൻ ടീമിൽ നമ്പർ 10, നമ്പർ 11 ജഴ്സി ആര് ധരിക്കും?; വ്യക്തത വരുത്തി ലിയോണൽ സ്കലോണിഇന്ത്യ സിയ്ക്കായി അൻഷുൽ കംബോജ്, വൈശാഖ് വിജയ്കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു. അതേസമയം ഇന്ത്യ ഡി ടീമിനൊപ്പം ചേരാൻ സഞ്ജു സാംസണ് കഴിഞ്ഞിട്ടില്ല. ഇന്നലെ വൈകുന്നേരമാണ് സഞ്ജുവിനെ ദുലീപ് ട്രോഫി ടീമിലേക്ക് വിളിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്. ഇഷാൻ കിഷൻ പരിക്കേറ്റ് പിന്മാറിയതോടെയാണ് സഞ്ജുവിനെ ടീമിലേക്ക് വിളിച്ചത്.