ട്വന്റി 20 ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. ഇതാദ്യമായി അന്താരാഷ്ട്ര ട്വന്റി 20യിൽ ഒരു താരം 20 പന്തുകൾക്ക് മുകളിൽ ബാറ്റ് ചെയ്ത് 300ൽ അധികം സ്ട്രൈക്ക് റേറ്റ് നിലനിർത്തി. സ്കോട്ട്ലൻഡിനെതിരായ ആദ്യ ട്വന്റി 20യിലായിരുന്നു ഹെഡിന്റെ അത്ഭുത പ്രകടനം. 25 പന്തിൽ 80 റൺസെടുത്ത ഹെഡിന്റെ സ്ട്രൈക്ക് റേറ്റ് 320.00 ആയിരുന്നു. സഹതാരം മിച്ചൽ മാർഷ് 325.00 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തതെങ്കിലും 12 പന്ത് മാത്രമെ നേരിട്ടുള്ളു. 39 റൺസാണ് മാർഷ് നേടിയത്.
മത്സരത്തിൽ ഓസ്ട്രേലിയ ഏഴ് വിക്കറ്റിന് വിജയിച്ചു. സ്കോട്ട്ലന്ഡിലെ എഡിൻബർഗിലെ ഗ്രാഞ്ച് ക്ലബിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രലിയ സ്കോട്ട്ലന്ഡിനെ ബാറ്റിംഗിനയച്ചു. 28 റൺസെടുത്ത ഓപ്പണർ ജോർജ്ജ് മുൻസി സ്കോട്ട്ലന്ഡ് നിരയിൽ ടോപ് സ്കോററായി. മാത്യൂ ക്രോസ് 27 റൺസും സ്കോട്ടീഷ് നായകൻ റിച്ചി ബെറിംഗ്ടൺ 23 റൺസും സംഭാവന ചെയ്തു. ഓസ്ട്രേലിയൻ നിരയിൽ സീൻ അബോട്ട് മൂന്ന് വിക്കറ്റുകളെടുത്തു.
അഭിമന്യു ഈശ്വരനെ പറന്നുപിടിച്ച് ധ്രുവ് ജുറേൽ; അത്ഭുതപ്പെട്ട് കെ എൽ രാഹുൽമറുപടി ബാറ്റിംഗിൽ റൺസൊന്നുമെടുക്കാതെ ജെയ്ക്ക് ഫ്രെയ്സർ മക്ഗർഗിനെ ഓസ്ട്രേലിയയ്ക്ക് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ ട്രാവിസ് ഹെഡും മിച്ചൽ മാർഷും 113 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. മിച്ചൽ മാർഷ് 12 പന്തിൽ 39 റൺസെടുത്താണ് പുറത്തായത്. പിന്നാലെ 80 റൺസുമായി ട്രാവിസ് ഹെഡിന്റെ വിക്കറ്റും നഷ്ടമായി. ജോഷ് ഇംഗ്ലീസ് 27 റൺസോടെയും മാർകസ് സ്റ്റോണിസ് എട്ട് റൺസോടെയും പുറത്താകാതെ നിന്നു. സ്കോട്ട്ലന്ഡ് നിരയിൽ മാർക് വാറ്റ് രണ്ട് വിക്കറ്റെടുത്തു.