
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസൺ തുടരുമെന്ന സൂചന നൽകി ടീം അധികൃതർ. രാജസ്ഥാൻ റോയൽസിന്റെ പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ ടീം പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യൻ മുൻ താരവും പരിശീലകനുമായിരുന്ന ദ്രാവിഡ് രാജസ്ഥാൻ റോയൽസുമായി കഴിഞ്ഞ ദിവസമാണ് പുതിയ കരാർ ഒപ്പിട്ടത്. ഇനി ടീമിൽ ആരെ നിലനിർത്തണമെന്ന് ദ്രാവിഡ് തീരുമാനിക്കുമ്പോൾ സഞ്ജു പുറത്താകുമെന്ന് ആരാധകർ ഭയപ്പെട്ടിരുന്നു. എന്നാൽ ആരാധകർ സന്തോഷത്തോടെ ഇരിക്കണമെന്നാണ് രാജസ്ഥാൻ റോയൽസിന്റെ നിലപാട്.
അടുത്ത സീസൺ ഐപിഎൽ മുതലാണ് ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ പരിശീലകനാകുന്നത്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. അതിനു ശേഷം ദ്രാവിഡ് പുതിയ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. ആ സമയത്തേ തന്റെ മുൻ ടീമായ രാജസ്ഥാനുമായി ദ്രാവിഡ് കരാറൊപ്പിടുമെന്ന് വാർത്തകളുണ്ടായിരുന്നു. മുൻ സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായിരുന്ന കുമാർ സംഗക്കാര ടീം ഡയറക്ടറുടെ റോളിലേക്ക് മാറുമെന്നാണ് സൂചന. ഐപിഎൽ 2021ൽ രാജസ്ഥാനെ ഫൈനലിൽ എത്തിച്ചതാണ് സംഗക്കാരയുടെ പ്രധാന നേട്ടം.
പിടിച്ചുനിന്നത് പടിക്കലും ശ്രേയസും മാത്രം; രണ്ടാം ഇന്നിംഗ്സിലും തകർന്ന് ഇന്ത്യ ഡിaaj khush toh bohot hoge tum? 💗 pic.twitter.com/vp5uRbm91n
— Rajasthan Royals (@rajasthanroyals) September 6, 2024
മുമ്പ് 2011 മുതൽ 2013 വരെയുളള സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്നു രാഹുൽ ദ്രാവിഡ്. 2013ലെ ഐപിഎല്ലിൽ രാജസ്ഥാനെ പ്ലേ ഓഫിൽ എത്തിച്ചതും അതേ വർഷം നടന്ന ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിച്ചതുമാണ് ദ്രാവിഡിന്റെ കീഴിൽ രാജസ്ഥാൻ നേടിയ പ്രധാന നേട്ടങ്ങൾ. 2014, 2015 സീസണുകളിൽ ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായിരുന്നു. പിന്നാലെ ഒരു വർഷം ദ്രാവിഡ് സഞ്ജു ഉൾപ്പെട്ട ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനാനായും രംഗപ്രവേശനം ചെയ്തിരുന്നു. പിന്നാലെ ഇന്ത്യൻ ജൂനിയർ ടീമിന്റെയും ദേശീയ ടീമിന്റെയും പരിശീലകനായി. ജൂനിയർ ടീമിനൊപ്പം പരിശീലകനായി 2018ൽ അണ്ടർ 19 ലോകകപ്പിൽ കിരീടം ചൂടിയ ദ്രാവിഡ്, സീനിയർ ടീമിനായി 2024ലെ ട്വന്റി 20 ലോകകപ്പും സ്വന്തമാക്കിയിട്ടുണ്ട്.