ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യ ഡി തകരുന്നു. ശ്രേയസ് അയ്യരുടെയും ദേവ്ദത്ത് പടിക്കലിന്റെയും അർധ സെഞ്ച്വറി മികവിൽ രണ്ടാം ദിനം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഡി എട്ട് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് എടുത്തിട്ടുള്ളത്. നിലവിൽ 202 റൺസിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ ഡിയ്ക്കുള്ളത്.
നേരത്തെ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 164 റൺസിന് മറുപടി പറഞ്ഞ ഇന്ത്യ സി നാലിന് 91 എന്ന നിലയിലായിരുന്നു രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയത്. ബാബ ഇന്ദ്രജിത്ത് നേടിയ 72 റൺസ് മികവിൽ ഇന്ത്യ സി ഒന്നാം ഇന്നിംഗ്സിൽ 168 റൺസിലെത്തി. നാല് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡും ഇന്ത്യ സി സ്വന്തമാക്കി. ഇന്ത്യ ഡിയ്ക്കായി ഹർഷിത് റാണ നാലും അക്സർ പട്ടേലും സരനാഷ് ജെയിനും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
'അവർ അത് ആഗ്രഹിക്കുന്നുണ്ടാവില്ല'; റൂട്ടിന്റെ റൺസ് വേട്ടയിൽബിസിസിഐ യെ 'മെൻഷൻ' ചെയ്ത് മൈക്കൽ വോൺരണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഡിയ്ക്ക് വേണ്ടി ശ്രേയസ് അയ്യർ 54 റൺസും ദേവ്ദത്ത് പടിക്കൽ 56 റൺസും നേടി. റിക്കി ബൂയി നിർണായകമായ 44 റൺസും സംഭാവന ചെയ്തു. അക്സർ പട്ടേൽ 11 റൺസുമായി ക്രീസിലുണ്ട്. രണ്ട് ദിവസം മത്സരം ബാക്കി നിൽക്കുമ്പോൾ പരമാവധി ലീഡ് സ്വന്തമാക്കുകയാണ് ഇന്ത്യ ഡിയ്ക്ക് മുന്നിലുള്ള ലക്ഷ്യം.