ശുഭ്മൻ ഗില്ലിന്റെ ദൗർബല്യം മനസിലാക്കിയ പന്ത്; ദുലീപ് ട്രോഫിയിൽ ഇന്ത്യ എ പൊരുതുന്നു

ഇതാദ്യമായല്ല ഇത്തരം പന്തുകളിൽ ഗിൽ തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്.

dot image

ദുലീപ് ട്രോഫിയിൽ ഇന്ത്യ എ നായകൻ ശുഭ്മൻ ഗിൽ പുറത്തായ പന്ത് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇന്ത്യ ബിയുടെ പേസർ നവ്ദീപ് സൈനി എറിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡായാണ് ഗിൽ പുറത്തായത്. ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് പോകുമെന്നാണ് ഗിൽ കരുതിയത്. എന്നാൽ പന്ത് സിങ് ചെയ്തതോടെ ഗില്ലിന്റെ ഓഫ് സ്റ്റമ്പ് തെറിച്ചു. പിന്നാലെ ഇത്തരം പന്തുകൾ ഗില്ലിന്റെ ദൗർബല്യമെന്നാണ് സമൂഹമാധ്യമങ്ങളില് ചർച്ച.

ഇതാദ്യമായല്ല ഇത്തരം പന്തുകളിൽ ഗിൽ തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയൻ പേസർ സ്കോട് ബോളണ്ടിന്റെ പന്തിലും ഗിൽ സമാനമായി വിക്കറ്റ് നഷ്ടപ്പെടുത്തി. ഇത്തരത്തിൽ ദുർബലമായ ബാറ്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചാൽ ഗില്ലിന്റെ ഭാവി അപകടത്തിലാകുമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

പിടിച്ചുനിന്നത് പടിക്കലും ശ്രേയസും മാത്രം; രണ്ടാം ഇന്നിംഗ്സിലും തകർന്ന് ഇന്ത്യ ഡി

മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഗില്ലിന്റെ ഇന്ത്യ എ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെന്ന നിലയിലാണ്. മായങ്ക് അഗർവാൾ 36 റൺസോടെയും ശുഭ്മൻ ഗിൽ 25 റൺസെടുത്തും പുറത്തായി. റിയാൻ പരാഗ് 27 റൺസോടെയും കെ എൽ രാഹുൽ 23 റൺസോടെയും ക്രീസിലുണ്ട്. ഇന്ത്യ ബിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 321 റൺസിലെത്താൻ ഇന്ത്യ എയ്ക്ക് ഇനി 187 റൺസ് കൂടി വേണം.

dot image
To advertise here,contact us
dot image