സ്കോട്ട്ലാൻഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ആദ്യ പന്തിൽ ക്ലീൻ ബൗൾഡായി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. സ്കോട്ട്ലാൻഡിന്റെ ഇടം കയ്യൻ പേസർ ബ്രാഡ് ക്യൂറി എറിഞ്ഞ പന്തിലാണ് ഹെഡ് പുറത്തായത്. ക്യൂറിയുടെ സ്ലോവറിൽ ഹെഡിന്റെ സ്റ്റമ്പ് തെറിച്ചതോടെ ഇത്തരം പന്തുകളിൽ ഓസ്ട്രേലിയൻ ഓപ്പണർക്ക് ബാറ്റ് ചെയ്യാൻ കഴിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ കണ്ടെത്തൽ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് തവണ ഹെഡ് സമാനമായ പന്തുകളിൽ പുറത്തായിരുന്നു. മിച്ചൽ സ്റ്റാർകും അർഷ്ദീപ് സിങുമാണ് ഹെഡിനെ ഇങ്ങനെ ക്ലീൻ ബൗൾഡാക്കിയത്. രണ്ട് തവണയും റൺസെടുക്കുന്നതിന് മുമ്പെ ഹെഡ് പുറത്തായി.
സ്കോട്ട്ലാൻഡിലെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. സെഞ്ച്വറി നേടിയ ജോഷ് ഇൻഗ്ലീസ് ആണ് ഓസീസിനെ രക്ഷിച്ചത്. 49 പന്തിൽ ഏഴ് ഫോറും ഏഴ് സിക്സുമടക്കം 103 റൺസാണ് ഇൻഗ്ലീസ് അടിച്ചുകൂട്ടിയത്.
ദ്രാവിഡിനൊപ്പം സഞ്ജുവും ഉണ്ടാകും; സൂചന നൽകി രാജസ്ഥാൻ റോയൽസ്Travis Head Needs To Really Get A Hold Of This Line & Length. Got Out Multiple Times In This Fashion!!!#TravisHead #SRH #IPL2024 pic.twitter.com/J7UICBEy3u
— Varun Velamakanti (@VarunSunRisers) September 6, 2024
കാമറൂൺ ഗ്രീൻ 36 റൺസെടുത്തു പുറത്തായി. 20 റൺസെടുത്ത് പുറത്താകാതെ നിന്ന മാർക്കസ് സ്റ്റോയിൻസും 17 റൺസുമായി പുറത്താകാതെ നിന്ന ടിം ഡേവിഡും നിർണായക സംഭാവന നൽകി. ജെയ്ക് ഫ്രെയ്സർ മക്ഗർഗിന് 16 റൺസ് മാത്രമാണ് നേടാനായത്. സ്കോട്ട്ലാൻഡിനായി ബ്രാഡ് ക്യൂറി മൂന്ന് വിക്കറ്റുകളെടുത്തു.