ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ബാറ്റിംഗ് തകർച്ച നേരിട്ട് ഇന്ത്യ എ. ഇന്ത്യ ബി ഉയർത്തിയ 321 റൺസ് ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയുന്ന ഇന്ത്യ എ മൂന്നാം ദിവസത്തെ ആദ്യ സെഷൻ പിന്നിടുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെന്ന നിലയിലാണ്. ഇന്ത്യ ബിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യ എയ്ക്ക് ഇനി 113 റൺസ് കൂടി വേണം. 37 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യ എയുടെ നിലവിലെ ടോപ് സ്കോറർ. വാഷിംഗ്ടൺ സുന്ദറിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ പന്ത് സ്റ്റമ്പിൽ കൊണ്ടാണ് രാഹുൽ പുറത്തായത്.
ഇന്ത്യ എയ്ക്കായി 36 റൺസെടുത്ത മായങ്ക് അഗർവാൾ, 25 റൺസെടുത്ത ശുഭ്മൻ ഗിൽ, 30 റൺസെടുത്ത റിയാൻ പരാഗ്, 20 റൺസെടുത്ത ശിവം ദുബെ എന്നിങ്ങനെയാണ് മറ്റ് സംഭാവനകൾ. ആർക്കും വലിയ ഇന്നിംഗ്സിലേക്ക് നീങ്ങാൻ കഴിയാതിരുന്നത് ഇന്ത്യ എയ്ക്ക് തിരിച്ചടിയായി. നിലവിൽ 16 റൺസെടുത്ത തനൂഷ് കോട്യാനും അഞ്ച് റൺസെടുത്ത ആകാശ് ദീപുമാണ് ക്രീസിലുള്ളത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യം; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഒലി പോപ്പ്ഇന്ത്യ ബിക്കായി നവ്ദീപ് സൈനി മൂന്ന് വിക്കറ്റുകളെടുത്തു. മുകേഷ് കുമാർ രണ്ടും യാഷ് ദയാൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. വേഗത്തിൽ മൂന്ന് വിക്കറ്റുകൾ കൂടി നേടി പരമവാധി ലീഡ് ഒന്നാം ഇന്നിംഗ്സിൽ തന്നെ സ്വന്തമാക്കുകയാണ് ഇന്ത്യ ബിയ്ക്ക് മുമ്പിലുള്ള ലക്ഷ്യം.