ഔട്ടായത് വിശ്വസിക്കാൻ കഴിയാതെ റിയാൻ പരാഗ്; താരത്തെ കബളിപ്പിച്ച് യാഷ് ദയാലിന്റെ പന്ത്

നിരാശനായി താരം ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു.

dot image

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനിടെ ഔട്ടായത് വിശ്വസിക്കാൻ കഴിയാതെ ഇന്ത്യ എയുടെ താരം റിയാൻ പരാഗ്. ഇന്ത്യ ബിക്ക് വേണ്ടി യാഷ് ദയാൽ എറിഞ്ഞ പന്ത് പരാഗിന്റെ ലെഗ് സൈഡിലേക്കാണ് പോയത്. ഈ ബോൾ പരാഗിന്റെ ബാറ്റിൽ നിന്ന് ഇൻസൈഡ് എഡ്ജായി വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിലെത്തി. ഇതോടെ നന്നായി കളിച്ചുവരികയായിരുന്ന പരാഗ് ഔട്ടാകുകയും ചെയ്തു.

അപ്രതീക്ഷിതമായി വിക്കറ്റ് നഷ്ടപ്പെട്ടത് പരാഗിന് വിശ്വസിക്കാനായില്ല. നിരാശനായി താരം ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. 64 പന്തുകളിൽ നാല് ഫോറുകൾ സഹിതം 30 റൺസാണ് പരാഗിന്റെ സമ്പാദ്യം. ഇന്ത്യ എയുടെ മറ്റ് ബാറ്റർമാർക്കും കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല. 37 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യ എയുടെ നിലവിലെ ടോപ് സ്കോറർ.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യം; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഒലി പോപ്പ്

ഇന്ത്യ ബി ഉയർത്തിയ 321 റൺസ് ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയുന്ന ഇന്ത്യ എ മൂന്നാം ദിവസത്തെ ആദ്യ സെഷൻ പിന്നിടുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെന്ന നിലയിലാണ്. ഇന്ത്യ ബിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യ എയ്ക്ക് ഇനി 113 റൺസ് കൂടി വേണം. 36 റൺസെടുത്ത മായങ്ക് അഗർവാൾ, 25 റൺസെടുത്ത ശുഭ്മൻ ഗിൽ, 20 റൺസെടുത്ത ശിവം ദുബെ എന്നിങ്ങനെയാണ് മറ്റ് സംഭാവനകൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us