ധോണിയുടെ റെക്കോർഡിനൊപ്പം ധ്രുവ് ജുറേൽ; യുവവിക്കറ്റ് കീപ്പറിന് അപൂർവ്വ നേട്ടം

ദുലീപ് ട്രോഫിയിൽ വിക്കറ്റ് കീപ്പിംഗിൽ മികവ് തുടർന്ന് ഇന്ത്യൻ യുവതാരം ധ്രുവ് ജുറേൽ

dot image

ദുലീപ് ട്രോഫിയിൽ വിക്കറ്റ് കീപ്പിംഗിൽ മികവ് തുടർന്ന് ഇന്ത്യൻ യുവതാരം ധ്രുവ് ജുറേൽ. ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ഒരിന്നിംഗ്സിൽ ഏഴ് ക്യാച്ചുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് ജുറേൽ സ്വന്തമാക്കിയത്. ഇന്ത്യ എയ്ക്കുവേണ്ടിയാണ് ജുറേൽ തന്റെ മികവ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. 2004-2005 സീസണിൽ കിഴക്കൻ മേഖലയുടെ താരമായി മഹേന്ദ്ര സിംഗ് ധോണിയാണ് ഇതിന് മുമ്പ് ദുലീപ് ട്രോഫിയിൽ ഒരിന്നിംഗ്സിൽ ഏഴ് ക്യാച്ചുകൾ നേടിയത്.

1973-74 സീസണിൽ മധ്യമേഖലയുടെ താരമായിരുന്ന സുനിൽ ബെഞ്ചമിൻ ഒരിന്നിംഗ്സിൽ ആറ് ക്യാച്ചുകൾ നേടി. 1980-81 സീസണിൽ തെക്കൻ മേഖലയുടെ താരമായിരുന്ന സദാനന്ത് വിശ്വനാഥും ഒരിന്നിംഗ്സിൽ ആറ് ക്യാച്ചുകൾ നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പിംഗിൽ മികവ് പുലർത്തുമ്പോഴും ധ്രുവ് ജുറേലിന്റെ ബാറ്റിങ് മോശമായി. ആദ്യ ഇന്നിംഗ്സിൽ രണ്ട് റൺസെടുത്ത താരത്തിന് രണ്ടാം ഇന്നിംഗ്സിൽ റൺസൊന്നുമെടുക്കാന് സാധിച്ചില്ല.

നടുവിരൽ പ്രതിഷേധത്തിന്സോറി, എന്നെ വിലക്കരുത്!, മാച്ച് റഫറിയുടെ കാലിൽ വീണ് അഭ്യർഥിച്ച വിരാട് കോഹ്ലി

അതിനിടെ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ - ഇന്ത്യ ബി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യ എയ്ക്ക് ഇനി വിജയിക്കാൻ 275 റൺസാണ് വേണ്ടത്. മത്സരം പുരോഗമിക്കുമ്പോൾ ഇന്ത്യ എയുടെ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് പിന്നിട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us