ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ - ഇന്ത്യ ബി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യ എയ്ക്ക് ഇനി വിജയിക്കാൻ 275 റൺസാണ് വേണ്ടത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ എ 5 വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്. ശുഭ്മൻ ഗില്ലും റിയാൻ പരാഗും മായങ്ക് അഗർവാളും രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി.
നാലാം ദിനം ആറിന് 150 എന്ന സ്കോറിൽ നിന്നാണ് ഇന്ത്യ ബി ബാറ്റിംഗ് പുനരാരംഭിച്ചത്. ഇന്ന് രാവിലെ കാര്യമായ സംഭാവന താരങ്ങളിൽ നിന്ന് ഉണ്ടാകാതെ വന്നപ്പോൾ ഇന്ത്യ ബി 184 റൺസിൽ എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സിൽ 90 റൺസ് ലീഡ് വഴങ്ങിയതോടെ ഇന്ത്യ എയുടെ വിജയലക്ഷ്യം 275 റൺസായി. ഇന്ത്യ എയ്ക്ക് വേണ്ടി ആകാശ് ദീപ് അഞ്ച് വിക്കറ്റെടുത്തു. ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
'ടീം ക്യാപ്റ്റൻ ആരായാലും അയാൾ ലീഡർ തന്നെ'; ദുലീപ് ട്രോഫിക്കിടെ ചർച്ചയായി യുവതാരത്തിന്റെ നേതൃമികവ്രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ എയ്ക്കായി ബാറ്റ് ചെയ്ത മായങ്ക് അഗർവാൾ മൂന്ന്, ശുഭ്മൻ ഗിൽ 21, റിയാൻ പരാഗ് 31, ധ്രുവ് ജുറേൽ പൂജ്യം എന്നിങ്ങനെ വിക്കറ്റ് നഷ്ടപ്പെടുത്തി. 24 റൺസെടുത്ത കെ എൽ രാഹുലും 2 റൺസോടെ ശിവം ദൂബെയുമാണ് ഇപ്പോൾ ക്രീസിൽ. മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ബി നേടിയത് 321 റൺസാണ്. 181 റൺസ് നേടിയ മുഷീർ ഖാനായിരുന്നു ടോപ് സ്കോറർ. മറുപടിയായി ഇന്ത്യ എയ്ക്ക് 231 റൺസാണ് ആദ്യ ഇന്നിംഗ്സിൽ നേടാൻ കഴിഞ്ഞത്. 37 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യ എയ്ക്കായി കൂടുതൽ റൺസ് നേടിയത്.