എല്ലാ പ്രതീക്ഷയും ഇനി രാഹുലിൽ നിക്ഷിപ്തം; വിജയത്തിനായി ഇന്ത്യ എയുടെ പോരാട്ടം

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ എയുടെ മുൻനിര ബാറ്റർമാർ ഒന്നടങ്കം നിരാശപ്പെടുത്തി

dot image

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എയും ഇന്ത്യ ബിയും തമ്മിലുള്ള പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. 275 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ എ ചായയ്ക്ക് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെന്ന നിലയിലാണ്. ഒരു സെഷനും 42 ഓവറും ശേഷിക്കെ ഇന്ത്യ എയ്ക്ക് വിജയിക്കാൻ 143 റൺസാണ് ഇനി വേണ്ടത്. 101 പന്തിൽ 50 റൺസുമായി പുറത്താകാതെ നിൽക്കുന്ന കെ എൽ രാഹുലിലാണ് ഇന്ത്യ എയുടെ അവസാന പ്രതീക്ഷ. ആറ് റൺസുമായി കുൽദീപ് യാദവാണ് കൂട്ടിനുള്ളത്.

നാലാം ദിനം ആറിന് 150 എന്ന സ്കോറിൽ നിന്നാണ് ഇന്ത്യ ബി ബാറ്റിംഗ് പുനരാരംഭിച്ചത്. കാര്യമായ സംഭാവന താരങ്ങളിൽ നിന്ന് ഉണ്ടാകാതെ വന്നപ്പോൾ ഇന്ത്യ ബി 184 റൺസിൽ എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സിൽ 90 റൺസ് ലീഡ് വഴങ്ങിയതോടെ ഇന്ത്യ എയുടെ വിജയലക്ഷ്യം 275 റൺസായി. ഇന്ത്യ എയ്ക്ക് വേണ്ടി ആകാശ് ദീപ് അഞ്ച് വിക്കറ്റെടുത്തു. ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ എയുടെ മുൻനിര ബാറ്റർമാർ ഒന്നടങ്കം നിരാശപ്പെടുത്തി. മായങ്ക് അഗർവാൾ മൂന്ന്, ശുഭ്മൻ ഗിൽ 21, റിയാൻ പരാഗ് 31, ധ്രുവ് ജുറേൽ പൂജ്യം, തനുഷ് കോട്യാൻ പൂജ്യം, ശിവം ദുബെ 14 എന്നിങ്ങനെങ്ങനെയേ സ്കോറുകൾ നേടാൻ കഴിഞ്ഞുള്ളൂ. ഇന്ത്യ ബിയ്ക്കായി യാഷ് ദയാൽ മൂന്ന് വിക്കറ്റെടുത്തു.

റിവ്യു എടുക്കുന്നതിൽ ആശയക്കുഴപ്പം;വേണമെന്ന് മുകേഷും അഭിമന്യുവും, വേണ്ടെന്ന് പന്ത്,ഒടുവിൽ സംഭവിച്ചത്!

മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ബി നേടിയത് 321 റൺസാണ്. 181 റൺസ് നേടിയ മുഷീർ ഖാനായിരുന്നു ടോപ് സ്കോറർ. മറുപടിയായി ഇന്ത്യ എയ്ക്ക് 231 റൺസാണ് ആദ്യ ഇന്നിംഗ്സിൽ നേടാൻ കഴിഞ്ഞത്. 37 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യ എയ്ക്കായി കൂടുതൽ റൺസ് നേടിയത്.

dot image
To advertise here,contact us
dot image