ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. 'വിരാട് കോഹ്‍ലിയുടെ ചിന്തയും പ്രവർത്തനങ്ങളും ഓസ്ട്രേലിയക്കാരെപ്പോലെയെന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോ മത്സരത്തോടുമുള്ള വിരാടിന്റെ സമീപനവും വെല്ലുവിളികളെ നേരിടുന്ന രീതിയും എതിരാളികളെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമവും ഏറെ മികച്ചതാണ്. ഇന്ത്യക്കാർക്കിടയിലെ ഒരു ഓസ്ട്രേലിയക്കാരനാണ് കോഹ്‍ലി'. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു.
കോഹ്‍ലി-സ്മിത്ത് താരതമ്യത്തെക്കുറിച്ചും സ്മിത്ത് മനസ് തുറന്നു. 'എനിക്ക് വിരാട് കോഹ്‍ലിയെ ഒരു കാര്യത്തിലും പരാജയപ്പെടുത്തേണ്ടതില്ല. ഗ്രൗണ്ടിലേക്ക് വരുക, കഴിയാവുന്നത്ര റൺസ് സ്വന്തമാക്കുക, ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിക്കുക തുടങ്ങിയവയാണ് എന്റെ ലക്ഷ്യങ്ങൾ'. സ്റ്റീവ് സ്മിത്ത് പറഞ്ഞത് ഇങ്ങനെ.
.@stevesmith49 describes @imVkohli in his own way, talks about his approach on the field and looks forward to face him in the #BorderGavaskarTrophy! 🏆
— Star Sports (@StarSportsIndia) September 10, 2024
Catch them in action in #BGTonStar, FRI 22 NOV onwards! 🏏 pic.twitter.com/29ruvJSUpk
ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം.
കഴിഞ്ഞ നാല് തവണയും ഇരുടീമുകളും ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയ്ക്കായിരുന്നു വിജയം. ഇതിൽ രണ്ട് തവണ ഓസ്ട്രേലിയൻ മണ്ണിലും രണ്ട് തവണ സ്വന്തം നാട്ടിലും ഇന്ത്യ വിജയം സ്വന്തമാക്കി. ഇത്തവണ എന്ത് വിലകൊടുത്തും ബോർഡർ ഗാവസ്കർ ട്രോഫി നേടാനുള്ള തീരുമാനത്തിലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ.