ഇം​ഗ്ലീഷ് കൗണ്ടിയിലും ചഹലാണ് താരം; വീണ്ടും ഇന്ത്യൻ സ്പിന്നറുടെ അഞ്ച് വിക്കറ്റ് നേട്ടം

മുമ്പ് വണ്‍ഡേ കപ്പില്‍ കെന്‍റിനെതിരെയും ഇന്ത്യൻ താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു

dot image

ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ വീണ്ടും മിന്നും ബൗളിം​ഗുമായി ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. കൗണ്ടി ചാമ്പ്യൻഷിപ്പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഡെര്‍ബിഷെയറിനെതിരായ മത്സരത്തില്‍ നോര്‍താംപ്ടൺഷെയറിനായി അഞ്ച് വിക്കറ്റ് നേട്ടമാണ് ചഹൽ സ്വന്തമാക്കിയത്. മുമ്പ് വണ്‍ഡേ കപ്പില്‍ കെന്‍റിനെതിരെയും ഇന്ത്യൻ താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നോര്‍താംപ്ടൺഷെയ‍ർ ആ​ദ്യ ഇന്നിം​ഗ്സിൽ 219 റൺസെടുത്ത് എല്ലാവരും പുറത്തായി. സെയ്ഫ് സായിബ് 90 റൺസും ജസ്റ്റിൻ ബ്രോഡ് 45 റൺസും നേടി. അതിനു ശേഷം ബോളിങ്ങിനിറങ്ങിയപ്പോഴായിരുന്നു ചഹലിന്റെ തകർപ്പൻ പ്രകടനം. 45 റണ്‍സ് മാത്രം വഴങ്ങിയാണ് ചഹൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. ഒന്നാം ഇന്നിം​ഗ്സിൽ‌ ഡെര്‍ബിഷെയര്‍ 165 റൺസിൽ ഓൾ ഔട്ടായി.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ നോര്‍താംപ്ടൺഷെയ‍ർ രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തിട്ടുണ്ട്. 46 റൺസെടുത്ത് പുറത്താകാതെ നിന്ന റോബ് കിയോഗ് ആണ് ടോപ് സ്കോറർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us