ഇന്ത്യൻ മണ്ണിൽ 91 വർഷത്തിന് ശേഷം; അഫ്ഗാൻ-ന്യൂസീലാൻഡ് മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു

മത്സരത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ തെളിഞ്ഞ അന്തരീക്ഷം ഉണ്ടായിരുന്നെങ്കിലും നനഞ്ഞ ​ഗ്രൗണ്ട് മത്സരത്തിന് തിരിച്ചടിയായി

dot image

ഉത്തർപ്രദേശിലെ നോയിഡ വേദിയായ അഫ്​ഗാനിസ്ഥാൻ-ന്യുസിലാൻഡ് ഏക ടെസ്റ്റ് മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. മഴയും നനഞ്ഞ ​ഗ്രൗണ്ടുമാണ് മത്സരത്തിന് തിരിച്ചടിയായത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 91 വർഷത്തിന് ശേഷമാണ് ഒരു ടെസ്റ്റ് മത്സരം പൂർണമായും ഉപേക്ഷിക്കുന്നത്. 1933ലാണ് ഇതിന് മുമ്പ് ഒരു ടെസ്റ്റ് ഇന്ത്യൻ മണ്ണിൽ സമ്പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടത്.

1998ലാണ് ഏഷ്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ടെസ്റ്റ് മത്സരം ഒടുവിൽ പൂർണമായി ഉപേക്ഷിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത്തരത്തിൽ ഏഴ് ടെസ്റ്റ് മാത്രമാണ് ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിക്കേണ്ടി വന്നത്. അതിനിടെ മത്സരത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ തെളിഞ്ഞ അന്തരീക്ഷം ഉണ്ടായിരുന്നെങ്കിലും നനഞ്ഞ ​ഗ്രൗണ്ട് മത്സരത്തിന് തിരിച്ചടിയായി. ​ഗ്രൗണ്ട് ഉണക്കാൻ അത്യാധുനിക സൗകര്യങ്ങളും അനുഭവ സമ്പത്തുള്ള ​സ്റ്റാഫുകളെയും ലഭിച്ചില്ലെന്ന് അഫ്​ഗാൻ ക്രിക്കറ്റ് പരാതി അറിയിച്ചു.

താലിബാൻ സ്ത്രീകളെ കായിക മത്സരങ്ങളിൽ നിന്ന് വിലക്കിയതിനെ തുടർന്ന് ഓസ്ട്രേലിയ ഉൾപ്പടെയുള്ള രാജ്യങ്ങൾ അഫ്​ഗാനിലേക്ക് ക്രിക്കറ്റ് ടീമിനെ അയക്കാൻ തയ്യാറായിരുന്നില്ല. പിന്നാലെ അഫ്​ഗാൻ ടീമിന് വേദിയൊരുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് തയ്യാറായി. ഇതോടെയാണ് ന്യുസിലാൻഡുമായി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയൊരുങ്ങിയത്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് തന്നെ നാണക്കേടായി മത്സരം ഒരു പന്ത് പോലും നടക്കാതെ ഉപേക്ഷിക്കേണ്ടി വന്നു.

നോയിഡ വേദിയാക്കിയത് അഫ്​ഗാൻ ക്രിക്കറ്റിന്റെ തീരുമാനം എന്നത് മാത്രമാണ് ബിസിസിഐക്ക് ആശ്വാസം. കാൺപൂരും ബെം​ഗളൂരുവും വേദിയായി പരി​ഗണനയിലുണ്ടായിരുന്നു. എങ്കിലും കാബുളിൽ നിന്നും എത്താൻ എളുപ്പത്തിന് നോയിഡ അഫ്​ഗാൻ ടീം വേദിയായി തിരഞ്ഞെടുക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us