ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ആഭ്യന്തര ടൂര്‍ണമെന്റില്‍ സറേയ്‌ക്കെതിരെ ആവേശ വിജയം നേടിയിരിക്കുകയാണ് സോമര്‍സെറ്റ്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒരുക്കിയ അഗ്രസീവ് ഫീല്‍ഡിംഗ് ആണ് ആവേശകരമായ വിജയത്തിന് കാരണമായത്. സ്പിന്നര്‍ ജാക്ക് ലീച്ച് എറിഞ്ഞ ഓവറില്‍ 11 താരങ്ങളും ബാറ്ററുടെ സമീപത്തായി അണിനിരന്നു. അവസാന ബാറ്ററായ ഡാനിയേല്‍ വോറല്‍ ഈ ഓവറിലെ നാലാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തായി. ഇതോടെയാണ് 111 റണ്‍സിന്റെ വമ്പന്‍ ജയം സോമര്‍സെറ്റിന് സാധ്യമായത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റ് ആദ്യ ഇന്നിംഗ്‌സില്‍ 317ന് ഓള്‍ ഔട്ടായി. ഇതിന് മറുപടിയായി സറേയ്ക്ക് 321 റണ്‍സ് നേടാന്‍ കഴിഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സിന്റെ ലീഡ് സറേയ്ക്ക് നേടാന്‍ കഴിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ സോമര്‍സെറ്റ് 224 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇതോടെ സറേയുടെ വിജയലക്ഷ്യം 221 ആയി. എന്നാല്‍ 109 റണ്‍സില്‍ സറേയുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.
❤️ Cricket ❤️#SOMvSUR#WeAreSomerset pic.twitter.com/S7IrAEMezz
— Somerset Cricket (@SomersetCCC) September 12, 2024
കൗമാരതാരം ആര്‍ച്ചി വോണിന്റെ പ്രകടനവും മത്സരത്തില്‍ ശ്രദ്ധേയമായി. ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന്റെ മകനാണ് ആര്‍ച്ചി വോണ്‍. രണ്ട് ഇന്നിംഗ്‌സിലായി യുവസ്പിന്നര്‍ 11 വിക്കറ്റുകളാണ് വീഴ്ത്തിയത്.