പ്രതാമിനും തിലക് വർമയ്ക്കും സെഞ്ച്വറി; സഞ്ജുവിന്റെ സംഘത്തിന് മുന്നിൽ ഇന്ത്യ 'എ'യുടെ കൂറ്റൻ വിജയ ലക്ഷ്യം

വ്യക്തിഗത സ്കോർ 88ൽ നിൽക്കെ, 6, 4, 4 എന്നിങ്ങനെ നേടിയാണ് പ്രതാം സിങ് സെഞ്ച്വറിയിലെത്തിയത്

dot image

ദുലീപ് ട്രോഫി ടൂർണമെന്റിൽ സഞ്ജു സാംസൺ ഉൾപ്പെടുന്ന ഇന്ത്യ 'ഡി'യ്ക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി മയാങ്ക് അഗർവാൾ നയിക്കുന്ന ഇന്ത്യ എ. ഓപ്പണർ പ്രതാം സിങ്, യുവതാരം തിലക് വർമ എന്നിവർ സെഞ്ചറിയുമായി തിളങ്ങിയതോടെ, ഇന്ത്യ എ രണ്ടാം ഇന്നിങ്സിൽ 98 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 380 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ഇതോടെ ഒന്നാം ഇന്നിങ്സിലെ 107 റൺസ് ലീഡ് കൂടി ചേർത്ത് ഇന്ത്യ 'ഡി'യ്ക്കു മുന്നിൽ ഉയർന്നത് 488 റൺസ് വിജയലക്ഷ്യം.

രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 'ഡി' മൂന്നാം ദിനം കളി നിർത്തുമ്പോൾ 19 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ്. ഓപ്പണർ യഷ് ദുബെ 60 പന്തിൽ 15 റൺസോടെയും, റിക്കി ഭുയി 52 പന്തിൽ 44 റൺസോടെയും ക്രീസിൽ. ഒരു ദിവസത്തെ കളിയും ഒൻപതു വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ ഡിയ്ക്ക് വിജയത്തിലേക്ക് 426 റൺസ് കൂടി വേണം.

ഓപ്പണർ പ്രതാം സിങ്, തിലക് വർമ എന്നിവരുടെ തകർപ്പൻ സെഞ്ചറികളാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എയ്ക്ക് കരുത്തായത്. പ്രതാം സിങ് 189 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതം 122 റൺസെടുത്തു. വ്യക്തിഗത സ്കോർ 88ൽ നിൽക്കെ, 6, 4, 4 എന്നിങ്ങനെ നേടിയാണ് പ്രതാം സിങ് സെഞ്ച്വറിയിലെത്തിയത്. വൺഡൗണായി ക്രീസിലെത്തിയ തിലക് വർമ 193 പന്തിൽ ഒൻപതു ഫോറുകളോടെ 111 റൺസെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റൻ മയാങ്ക് അഗർവാൾ, ശാശ്വത് സിങ് എന്നിവർ അർധസെഞ്ചറിയും നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us