അശ്വിനും പറയുന്നു, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരം ബുംമ്ര തന്നെ!

പരിക്കിനു ശേഷമുള്ള തിരിച്ചുവരവിൽ ഇന്ത്യൻ വിജയങ്ങളിലെല്ലാം നിർണായകമായിരുന്നു ബുംമ്രയുടെ മാജിക്കൽ സ്പെല്ലുകൾ.

dot image

ഇന്ത്യയുടെ ഏറ്റവും വില പിടിപ്പുള്ള താരമായി താൻ കാണുന്നത് ജസ്പ്രീത് ബുംമ്രയെ ആണെന്ന് ഇന്ത്യൻ വെറ്ററൻ സ്പിന്നറായ രവിചന്ദ്ര അശ്വിൻ. വിരാട് കോഹ്ലി, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരെയെല്ലാം മാറ്റിനിർത്തിയാണ് ബുംമ്രയെ അശ്വിൻ തിരഞ്ഞെടുത്തിട്ടുള്ളത്.

പരിക്കിനു ശേഷം 2023 ആ​ഗസ്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നതിനു ശേഷം മികച്ച ഫോമിലാണ് ഇന്ത്യൻ പേസ് കുന്തമുനയായ ജസ്പ്രീത് ബുംമ്ര. ഈ ഫോം കൂടി പരി​ഗണിച്ചാണ് തന്റെ യൂട്യൂബ് ചാനലിലൂടെ സ്പിന്നർ അശ്വിൻ ഇങ്ങനെയൊരു കൗതുകം നിറഞ്ഞ സെലക്ഷൻ നടത്തിയിരിക്കുന്നത്.

പരിക്കിനു ശേഷമുള്ള തിരിച്ചുവരവിൽ ഇന്ത്യൻ വിജയങ്ങളിലെല്ലാം നിർണായകമായിരുന്നു ബുംമ്രയുടെ മാജിക്കൽ സ്പെല്ലുകൾ. 2023 ഏകദിനലോകകപ്പിൽ 20 വിക്കറ്റുകളുമായി ഏറ്റവും കൂടുതൽ വിക്കറ്റെടുത്തവരുടെ ലിസ്റ്റിൽ നാലാമതായിരുന്നു ബുംമ്ര. പിന്നീട് 2024 ഫെബ്രുവരി ആയപ്പോഴേക്കും ടെസ്റ്റിലെ ഒന്നാം റാങ്കിലേക്ക് ബുംമ്ര കയറി. ഇന്ത്യ കിരീടം നേടിയ ടി20 ചാംപ്യൻഷിപ്പിൽ 15 വിക്കറ്റുകളുമായി കളം വാണിരുന്നു ബുംമ്ര. അതും വെറും 4.17 എക്കണോമി റേറ്റിൽ! ഈ പെർഫോമൻസിന് അദ്ദേഹത്തിന് പ്ലെയൻ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും നേടിക്കൊടുത്തു.

അശ്വിൻ ബുംമ്രയെ പ്രകീർത്തിച്ചതിനൊപ്പം സൂപ്പർ സ്റ്റാർ രജനികാന്തുമായി താരതമ്യം ചെയ്തതും കൗതുകകരമായി. 'ഞങ്ങൾ ചെന്നൈക്കാർ ബോളർമാരെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ബുംമ്ര നാലഞ്ച് ദിവസം മുമ്പ് ഇവിടെ ​ഗസ്റ്റായി വന്നിരുന്നു. ഞങ്ങളവന് രജനികാന്തിന് നൽകുന്നത് പോലുള്ള ട്രീറ്റ്മെന്റാണ് നൽകിയത്.' അശ്വിൻ പറഞ്ഞത് ഇങ്ങനെ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us