ഐപിഎല്‍ 2025ന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിക്രം റാത്തോറിനെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് പരിശീലകനായി നിയമിച്ചു. റോയല്‍സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകനായി നിയമിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ചായിരുന്ന റാത്തോറിനെയും റോയല്‍സ് തട്ടകത്തിലെത്തിച്ചത്.
Rathour bhi, Royal bhi! 💗
— Rajasthan Royals (@rajasthanroyals) September 20, 2024
T20 World Cup winning coach Vikram Rathour joins our support staff and reunites with Rahul Dravid! 🤝🔥 pic.twitter.com/YbGvoMQyrv
റാത്തോറുമായി വീണ്ടും ഒന്നിക്കുന്നതിലുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച് ദ്രാവിഡും രംഗത്തെത്തി. 'വര്‍ഷങ്ങളായി വിക്രമുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. സാങ്കേതിക വൈദഗ്ധ്യം, പെരുമാറ്റം, ഇന്ത്യന്‍ സാഹചര്യങ്ങളെകുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ വിക്രം റോയല്‍സിന് അനുയോജ്യനാകുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാനാവും', ദ്രാവിഡ് പറഞ്ഞു.
ഇന്ത്യയുടെ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ദ്രാവിഡും റാത്തോറും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2024ലെ ടി20 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയതിന് പിന്നാലെ ദ്രാവിഡിനൊപ്പം റാത്തോറും കോച്ച് പദവി അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ആറ് ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും കളിച്ചിട്ടുള്ള റാത്തോര്‍ 2012 മുതല്‍ ദേശീയ സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.