ദുലീപ് ട്രോഫി ക്രിക്കറ്റ്; പോരാട്ടം ശക്തമാക്കി റുതുരാജും സംഘവും

ഒന്നാം ഇന്നിം​ഗ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സിയുടെ മുൻനിര ബാറ്റർമാർ കാര്യമായ സംഭാവനകൾ നൽകിയില്ല

dot image

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പോരാട്ടം ശക്തമാക്കി ഇന്ത്യ സി. മായങ്ക് അ​ഗർവാൾ നയിക്കുന്ന ഇന്ത്യ എയുടെ ഒന്നാം ഇന്നിം​ഗ്സ് ടോട്ടലായ 297ന് മറുപടി പറയുന്ന റുതുരാജ് ​ഗെയ്ക്ക്‌വാദിന്റെ ഇന്ത്യ സി ഏഴിന് 216 റൺസെന്ന നിലയിലാണ്. അഭിഷേക് പോറൽ നേടിയ 82 റൺസിന്റെ മികവിലാണ് ഇന്ത്യ സി സ്കോർ 200 കടന്നത്. ഇന്ത്യ എയുടെ ഒന്നാം ഇന്നിം​ഗ്സ് ടോട്ടലിനൊപ്പമെത്താൻ ഇന്ത്യ സിയ്ക്ക് ഇനി 81 റൺസ് കൂടി വേണം.

നേരത്തെ ഏഴിന് 224 എന്ന സ്കോറിൽ നിന്നാണ് ഇന്ത്യ എ ബാറ്റിങ് പുനരാരംഭിച്ചത്. 124 റൺസുമായി ശാശ്വത് റാവത്ത് രാവിലെ തന്നെ പുറത്തായി. 51 റൺസെടുത്ത് പുറത്താകാതെ നിന്ന ആവേശ് ഖാനാണ് ഇന്ത്യ എയുടെ സ്കോർ 300ന് അരികിലെത്തിച്ചത്. മൂന്ന് വിക്കറ്റെടുത്ത അകിബ് ഖാനാണ് ഇന്ത്യ എയ്ക്കായി ബൗളിങ്ങിൽ തിളങ്ങിയത്.

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ സിയ്ക്കായി വൈശാഖ് വിജയകുമാർ നാല് വിക്കറ്റ് വീഴ്ത്തി. പിന്നാലെ ഒന്നാം ഇന്നിം​ഗ്സ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സിയുടെ മുൻനിര ബാറ്റർമാർ കാര്യമായ സംഭാവനകൾ നൽകിയില്ല. റുതുരാജ് ​ഗെയ്ക്ക്‌വാദ്‌, സായി സുദർശൻ എന്നിവർ 17 റൺസെടുത്ത് പുറത്തായി. നന്നായി കളിച്ചുവന്ന ബാബ ഇന്ദ്രജിത്ത് 34 റൺസെടുത്ത് റിട്ടയർഡ് ഹര്‍ട്ടായി.

ൽകിത്ത് നാരം​ഗ് 35 റൺസെടുത്ത് ക്രീസിൽ തുടരുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us